കുവൈറ്റ് സിറ്റി> എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ്, (ഫോക്കസ് ) കുവൈറ്റ് അംഗങ്ങളുടെ കുട്ടികളുടെ ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ” കളേഴ്സ് ഡേ ” യും ശിശുദിനാഘോഷത്തിന്റെയും പോസ്റ്റർ പ്രകാശനം നടത്തി. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കുട്ടനാട് എം എൽ എ തോമസ് കെ.തോമസ് പ്രോഗ്രാം ജനറൽ കൺവീനർ സാജൻ ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ , ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രാഹം, യൂണിറ്റ് ഭാരവാഹി ഷിബു മാത്യൂ എന്നിവർ സന്നിഹിതരായിരുന്നു. നവംബർ പതിനെട്ട് വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ആരംഭിക്കുന്ന ചിത്രരചന മത്സരത്തിൽ എൽ.കെ.ജി മുതൽ പത്താം തരം വരെയുള്ള കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചും പതിനൊന്നു പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെയും അംഗങ്ങളെയും ഉൾപ്പെടുത്തി കൈയ്യക്ഷര മത്സരവും സംഘടിപ്പിക്കുന്നു. തുടർന്നു കുവൈറ്റിലെ സംഗീത രംഗത്ത് കൈയ്യൊപ്പ് ചാർത്തിയ “യെസ് ബാൻഡ് “ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..