ഒക്ടോബര്‍ പത്തിനാണ് ജാര്‍ഖണ്ഡിലെ രാംഗഡിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അടിവയറിന് വലുപ്പകൂടുതല്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ സിടി സ്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്കാനിംഗില്‍ അസ്വഭാവിക കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് അയച്ചു
ഹൈലൈറ്റ്:
- 21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ 8 ഭ്രൂണം
- ലോകത്ത് തന്നെ ആദ്യം
- ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
Read Latest National News and Malayalam News
ഒക്ടോബര്‍ പത്തിനാണ് ജാര്‍ഖണ്ഡിലെ രാംഗഡിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അടിവയറിന് വലുപ്പകൂടുതല്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ സിടി സ്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്കാനിംഗില്‍ അസ്വഭാവിക കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് അയച്ചു. ട്യൂമറാണെന്നാണ്ഇ ആദ്യം കരുതിയത്. എന്നാൽ വിശദമായി നടത്തിയ പരിശോധനയിലാണ് അത്യപൂര്‍വ്വമായ അവസ്ഥയാണ് കുട്ടിയുടേതെന്ന് കണ്ടെത്തിയത്. ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം( fetus in fetu) എന്നാണ് ഈ അവസ്ഥയുടെ പേര്. ഒരു ഭ്രൂണം മറ്റൊന്നില്‍ കയറിയിരിക്കുന്ന അവസ്ഥയാണിത്. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയില്‍ ഇതുവരെ 10 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി സുഖം പ്രാപിച്ച് വരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 3 മുതല്‍ 5 സെന്റീമീറ്റര്‍ വരെ വലിപ്പത്തിലുള്ള ഭ്രൂണങ്ങളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
മകന്റെ മരണം ആത്മഹത്യയല്ലെന്ന് ഗിരിജ ടീച്ചർ; സിബിഐ അന്വേഷണം വേണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക