ഔഷധ ഗുണങ്ങളുമുണ്ട്
ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് ഔഷധ ഗുണങ്ങളുമുണ്ട് എന്ന് കൂടി പറയാം. അല്ലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയധികം ഗുണങ്ങൾ നൽകുന്നത്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഇത്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്.
കൊളസ്ട്രോള്‍
വെളുത്തുള്ളി പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ നീക്കാന്‍ ഏറെ നല്ലതാണ്. നാല് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇത് വായിലിട്ട് ചവച്ചരച്ച് കഴിയ്ക്കുക. ഇത് രാവിലെ 11 മണിയ്ക്കോ വൈകീട്ട് 4 മണിയ്ക്കോ കഴിയ്ക്കുന്നതാണ് നല്ലത്. ഇത് ദിവസവും ചെയ്യുന്നത് കൊളസ്ട്രോള്‍ പെട്ടെന്ന് തന്നെ കുറയാന്‍ സഹായിക്കുന്നു. വെളുത്തുള്ളിയിലെ അലിസിന് ഉമിനീരുമായി പ്രവര്‍ത്തിച്ചാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിനാലാണ് ഇത് ചവച്ചരച്ച് തന്നെ കഴിയ്ക്കുവാന്‍ പറയുന്നത്.
രക്തധമനികളിലെ തടസം
ഇത് രക്തധമനികളിലെ തടസം നീക്കുന്നു. വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കാതിരിയ്്ക്കുന്നതാണ് നല്ലത്. കാരണം ഇതിലെ അസിലിന് തീക്ഷ്ണപ്രവര്ത്തനമുള്ളതാണ്. ഇതിനാല്‍ തന്നെ ചിലപ്പോള്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇത് ഈ ഇടനേരത്ത് കഴിയ്ക്കുന്നത് കൊണ്ട് ദോഷം വരുന്നില്ല. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതായത് വയറിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ചും ഗ്യാസ് പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് വെറും വയറ്റില്‍ കഴിയ്ക്കാതിരിയ്ക്കുക.
കൊളസ്ട്രോളിന്
കൊളസ്ട്രോളിന് മരുന്നു കഴിയ്ക്കുന്നുവെങ്കില്‍ കൂടെ ഇത് പരീക്ഷിയ്ക്കാം എന്നതല്ലാതെ ഇത് മരുന്നിന് പകരമായി കഴിയ്ക്കരുത്. അതായത് ഇത് കഴിയ്ക്കുന്നുവെന്ന് പറഞ്ഞ് മരുന്ന് നിര്‍ത്തരുതെന്നര്‍ത്ഥം. മരുന്ന് നിര്‍ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഡോക്ടറാണ് ഉപദേശം തരേണ്ടത്. എന്നാല്‍ ഇതിനൊപ്പം വെളുത്തുള്ളി ഇതേ രീതിയില്‍ കഴിയ്ക്കുന്നത് കൊണ്് ദോഷമില്ല. മാത്രമല്ല, വെളുത്തുളളിയിലെ അലിസിന് ആന്റി ഓക്സിഡന്റ് ഗുണം നല്കുന്ന ഒന്നാണ്. ഇതിനാല്‍ പല ആരോഗ്യ ഗുണങ്ങളും നല്കുന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍, രക്തധമനിയിലെ തടസങ്ങള്‍ നീക്കാന്‍ എല്ലാം തന്നെ വെളുത്തുള്ളി ഏറെ ഗുണകരമാണ്.