Nilin Mathews |
Samayam Malayalam | Updated: 4 Nov 2022, 10:34 pm
വെടിവെപ്പിന് പിന്നാലെ ശിവസേന നടത്തിയ പ്രതിഷേധം സംഘർഷത്തിന് ഇടയാക്കി. വെടിവെക്കാൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. ധർണക്കിടെയാണ് വെടിവെപ്പ് നടന്നത്
ഹൈലൈറ്റ്:
- പട്ടാപ്പകൽ വെടിവെപ്പ് നടത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു
- പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു സുധീർ സൂരി
- പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്
Also Read: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് സഹോദരങ്ങളടക്കം മൂന്ന് പേർ മരിച്ചു; വിഷവാതകം ശ്വസിച്ചെന്ന് നിഗമനം
വെടിവെപ്പിന് പിന്നാലെ ശിവസേന നടത്തിയ പ്രതിഷേധം സംഘർഷത്തിന് ഇടയാക്കി. വെടിവെക്കാൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. ക്ഷേത്രത്തിന് മുന്നിലാണ് സുധീർ സൂരി അടക്കമുള്ളവർ ധർണ നടത്തിയിരുന്നത്. വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സുധീർ മരണത്തിന് കീഴടങ്ങി. പോലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. സുധീർ സൂരിക്ക് നേരെ അക്രമി അഞ്ച് റൗണ്ട് നിറയൊഴിച്ചെന്ന് സമീപത്തെ കടയുടമ പറഞ്ഞു. ക്ഷേത്രം മാനേജ്മെന്റിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു സുധീർ സൂരി.
വെടിവെപ്പ് നടത്തിയതിനെ തുടർന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സന്ദീപ് സിങ് എന്ന അറസ്റ്റിലായ അക്രമിയുടെ തോക്കിൽ നിന്ന് രണ്ട് വെടിയുണ്ടകൾ കൃത്യമായി സുധീർ സൂരിയുടെ ശരീരത്തിൽ തറച്ചെന്ന് പോലീസ് പറഞ്ഞു. ഖലിസ്ഥാനികളുടെ ഭീഷണിയുള്ളതിനാൽ സുധീർ സൂരിക്ക് പ്രത്യേകം പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസ് സുരക്ഷയെ മറികടന്നായിരുന്നു ആക്രമണം നടന്നത്. മൂന്ന് പേർക്കൊപ്പമാണ് സുൽത്താൻവിന്ദ് സ്വദേശിയായ അക്രമി സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക