ഉമ്മൻ ചാണ്ടിയുടെ ചികിത്സ യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചാരിറ്റി ക്ലിനിക്കിൽ; നാളെ രാവിലെ പുറപ്പെടും
വൻ തുക നൽകിയാണ് കെജിഎഫ് ടുവിൻ്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയതെന്ന് കമ്പനി വ്യക്തമാക്കി.
അനുവാദം വാങ്ങാതെയാണ് ഡൗൺലോഡ് ചെയ്ത ഗാനം കോൺഗ്രസ് ഉപയോഗിച്ചത്. കോൺഗ്രസ് പാർട്ടിയുടേതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഗാനം ഉപയോഗിച്ചത്. പ്രചരിപ്പിച്ച ദൃശ്യങ്ങളില് ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും എംആർടി മ്യൂസിക്കിൻ്റെ അഭിഭാഷകൻ പറഞ്ഞു.
ധർണക്കിടെ ശിവസേന നേതാവിനെ വെടിവെച്ച് കൊന്നു
കെജിഎഫ് ടുവിൻ്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങൾ അനുമതിയില്ലാതെ കോൺഗ്രസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംപ്രേക്ഷണം ചെയ്തുവെന്ന് മ്യൂസിക് പ്ലാറ്റ്ഫോമിന്റെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് പറഞ്ഞു. ഗാനങ്ങൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഉപയോഗിക്കുകയായിരുന്നു. നിയമവിരുദ്ധവുമായ നടപടിയാണ് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിയായി ചക്രവാതച്ചുഴി; 12 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കമ്പനി നൽകിയ പരാതിയിൽ കോൺഗ്രസ് പാർട്ടിക്കെതിരെയും രാഹുൽ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേഷ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പകർപ്പവകാശ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസ്. നിയമപരമായ അവകാശം ഉറപ്പിക്കാൻ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് കമ്പനി വ്യക്തമാക്കി.
Read Latest National News and Malayalam News
തിരൂരങ്ങാടി ചെറുമുക്ക് പാടത്തെ ആമ്പൽ പൂക്കൾ