Sumayya P | Lipi | Updated: 07 Jul 2021, 02:59:00 PM
ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജൂലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും
ഹൈലൈറ്റ്:
- വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍
- വാണിജ്യ പ്രവര്‍ത്തനങ്ങളും പെരുനാള് നമസ്കാരവും പരമ്പരാഗത പെരുന്നാള്‍ ചന്തകളും പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കും
ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജൂലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും. ഇതുപ്രകാരം വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുന്നതിനും വിലക്കുണ്ടാകും. ഒപ്പം ഈ സമയങ്ങളില്‍ വ്യാപാര- വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടണം; അധികൃതരുടെ സഹായം തേടി പ്രവാസി സംഘടനകൾ
ഇതിനു പുറമെ, വലിയ പെരുന്നാളിനോടനുബന്ധിച്ചു വരുന്ന അവധി ദിവസങ്ങളില്‍ (അറബി മാസം ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ) പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. ഈ ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഉള്‍പ്പെടെ യാത്രകളും ഒത്തുചേരലുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും പെരുനാള് നമസ്കാരവും പരമ്പരാഗത പെരുന്നാള്‍ ചന്തകളും പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കും. ഇതിനകം 3339 പേരാണ് ഒമാനിന് കൊവിഡ് ബാധിച്ച് മരിച്ചത്.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : oman extends lockdown measures ahead of eid al adha
Malayalam News from malayalam.samayam.com, TIL Network