സുവേദു അധികാരിയുടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ജയത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് മമതയ്ക്ക് കോടതി പിഴ വിധിച്ചത്. മുഖ്യമന്ത്രിക്കെതിരെ കോടതി വിമർശനങ്ങളും ഉന്നയിച്ചു
മമത ബാനർജി. PHOTO: PTI
ഹൈലൈറ്റ്:
- കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ചു
- മമതാ ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴ
- കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ മമതാ ബാനർജി ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഹൈക്കോടതി മുഖ്യമന്ത്രിക്ക് പിഴയിട്ടത്. മമത ബാനർജി ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിച്ചു എന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. ജഡ്ജിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടന്നുവെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് കൗശിക് ചന്ദ വ്യക്തമാക്കി.
Also Read : ആ അഞ്ച് മണ്ഡലങ്ങളിൽ സംഭവിച്ചതെന്ത്? കാലുവാരിയത് കൂടെയുള്ളവരോ? കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും
ഭിന്ന താത്പര്യമുള്ളതിനാല് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നിൽ. മമത ബാനർജിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗശിക് ചന്ദ അറിയിച്ചത്.
ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു
നേരത്തെ ജസ്റ്റിജ് കൗശിക് ചന്ദയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മമത കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയക്കുകയും ചെയ്തിരുന്നു. ജൂൺ 16നായിരുന്നു ഇത്. ജഡ്ജിക്ക് ബിജെപി ബന്ധമുളളതിനാല്‍ പ്രതിക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊളളാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയായിരുന്നു ഈ കത്ത്.
73ാം വയസ്സില്‍ അശ്വതിയുടെ കൈപിടിച്ച് വര്‍ഗീസ് ചേട്ടന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mamata banerjee fined rs 5 lakh for seeking recusal of hc judge from nandigram plea
Malayalam News from malayalam.samayam.com, TIL Network