തബൂക്ക്> മലയാളം മിഷന് തബൂക്ക് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കലാമത്സരങ്ങളും കേരളത്തനിമയോടെയുള്ള നൃത്താവിഷ്കാരങ്ങളും കുട്ടികള്‍ അവതരിപ്പിച്ച നാടകവുമുള്‍പ്പെടെ വൈവിധ്യങ്ങളായ വിവിധ കലാപരിപാടികളോടെ കേരളപ്പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.നിരവധി കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കാളികളായി. ഫാന്‍സി ഡ്രസ്സും നൃത്ത നൃത്തങ്ങളും പ്രേക്ഷക കൈയ്യടി നേടി. അസാമാന്യ അഭിനയ മികവോടെയും കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള വേഷവിധാനങ്ങളോടെയുമുള്ള നാടകം ‘പറയി പെറ്റ പന്തിരുകുലം’ തബൂക്കിന്റെ മണ്ണില്‍ വേറിട്ട അനുഭവമായി. നൃത്താവിഷ്കാരങ്ങള്‍ക്ക് സാബു പാപ്പച്ചന് , മിനി സാബു എന്നിവരും നാടകത്തിനു സാജിത ടീച്ചറും പരിശീലനത്തിന് നേതൃത്വം നല്കി.
കുട്ടികളുടെ മത്സരങ്ങള്‍ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ആരോഗ്യവിദഗ്ദനും ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ തബൂക്ക് മുന്‍ ചെയര്‍മാനുമായ ഡോ: ആസിഫ് കെ.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലയാളം മിഷന് തബൂക്ക് മേഖല കോര്‍ഡിനേറ്റര്‍ ഉബൈസ് മുസ്തഫ അധ്യക്ഷത വഹിച്ചു. കേരളം സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് അംഗീകരിച്ച എം.ടി വാസുദേവന്‍ നായര്‍ രചിച്ച ഭാഷ പ്രതിജ്ഞ മലയാളം മിഷന് സൗദി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ ചൊല്ലിക്കൊടുത്തു.
സദസ്സ് ഏറ്റു പറഞ്ഞു.
ഫൈസല്‍ നിലമേല്‍ ( രക്ഷാധികാരി,മാസ്സ് തബൂക്ക് ) ഡോ: മുഹമ്മദ് റഹൂഫ്, സാബു പാപ്പച്ചന് എന്നിവര്‍ ആശസകള്‍ നേര്‍ന്നു. മലയാളം മിഷന് സൗദി ചാപ്റ്റര്‍ വിദഗ്ദ്ധ സമിതിയംഗം സാജിത ടീച്ചര്‍ സ്വാഗതവും മലയാളം മിഷന് തബൂക്ക് മേഖല സെക്രട്ടറി റോജന്‍ തുരുത്തിയില്‍ നന്ദിയും രേഖപ്പെടുത്തി.
കലാമത്സരങ്ങള്‍ക്ക് ഷാനിതാ അയ്യൂബ്, സന്തോഷ് നാരായണ്‍, അഫീഫ സൈഫ്, ഡോ: മുഹമ്മദ് റഹൂഫ് എന്നിവര്‍ വിധികര്‍ത്താക്കളായി. അനില്‍ പുതുക്കുന്നത്, അരുണ്‍ ലാല്‍, സുരേഷ് കുമാര്‍, സജിത്ത് രാമചന്ദ്രന് എന്നിവര്‍ രജിസ്ട്രേഷന് നടപടികള്‍ നിയന്ത്രിച്ചു.കലാമത്സരങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും ജോസ് സ്കറിയ , അബ്ദുല്‍ ഹഖ് , നജീം ആലപ്പുഴ, ഷമീര്‍ പെരുമ്പാവൂര്‍, ബിജി കുഴിമണ്ണില്‍, അനീഷ് തേള്‍പ്പാറ, വിനോദ് മുണ്ടോട്ട് , സിദ്ധീക്ക് ജലാല്‍, സുനു ഡാനിയേല്‍,റിറ്റി മാത്യു നെല്ലുവേലില്‍, മിനി സാബു , ഫെബിന റൗഫ്, സ്നേഹ രതീഷ്, അല്‍ഫി ഉബൈസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മത്സര വിജയികള്‍
ചെറുകഥ
ഒന്നാം സ്ഥാനം ഹിസ നെസ്വിന്‍
രണ്ടാം സ്ഥാനം റെയ്ഹാന ഉബൈസ്
ഫാന്‍സി ഡ്രസ്സ്
ഒന്നാം സ്ഥാനം സൈവാ അബ്ദുല്‍ അഹദ്
രണ്ടാം സ്ഥാനം സെറ മറിയം ബോണി
രണ്ടാം സ്ഥാനം സഹ്വ ഫാത്തിമ
വിട്ടുപോയ അക്ഷരങ്ങള്‍ പൂരിപ്പിക്കല്‍
ഒന്നാം സ്ഥാനം ഇഷാനി സുഗേഷ്
ഒന്നാം സ്ഥാനം ഫൈസീന്‍ അബ്ദുള്‍ റഹ്മാന്
രണ്ടാം സ്ഥാനം സൈവാ അബ്ദുല്‍ അഹദ്
രണ്ടാം സ്ഥാനം റെയ്ഹാന ഉബൈസ്
രണ്ടാം സ്ഥാനം ഡേവിഡ് ആന്റണി
വായന (2 -4 )
ഒന്നാം സ്ഥാനം ലെവിന്‍ മാത്യു എബ്രഹാം
രണ്ടാം സ്ഥാനം മാധവ് രതീഷ്
വായന (5 -7 )
ഒന്നാം സ്ഥാനം ശ്രയ അനില്‍
രണ്ടാം സ്ഥാനം നിമാ നാസിന്
വായന (8 -12 )
ഒന്നാം സ്ഥാനം ആയിഷ ഹിന
രണ്ടാം സ്ഥാനം ആന്‍ മരിയ സിനോള്‍
കവിതാ പാരായണം (3 -4 )
ഒന്നാം സ്ഥാനം ആന്‍ മറിയം ഷൈജു
രണ്ടാം സ്ഥാനം നഥാന്‍ കെ പ്രവീണ്‍
കവിതാ പാരായണം (5 -7 )
ഒന്നാം സ്ഥാനം ക്രിസ്റ്റി ലിസാ സാബു
രണ്ടാം സ്ഥാനം ഇവാന് സുനു ഡാനിയേല്‍
കവിതാ പാരായണം (8 -12 )
ഒന്നാം സ്ഥാനം കൃപാ സാറ സാബു
രണ്ടാം സ്ഥാനം ആഗ്നല്‍ വിക്ടോറിയ അലക്സ്
പ്രസംഗം (5 -7 )
ഒന്നാം സ്ഥാനം ജീവന് മാത്യു ഐസക്
രണ്ടാം സ്ഥാനം ശ്രയ അനില്‍
പ്രസംഗം (8 -12 )
ഒന്നാം സ്ഥാനം കൃപാ സാറ സാബു
രണ്ടാം സ്ഥാനം ആയിഷ ഹിന
ഉപന്യാസം
ഒന്നാം സ്ഥാനം ആയിഷ ഹിന
രണ്ടാം സ്ഥാനം ആന്റണി ജൂഡ് ജോണ്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..