Also Read: ലോകകപ്പ് കഴിയുന്നതോടെ ഖത്തറില്‍ മാലിന്യം നിറയില്ല; നടപ്പിലാക്കുന്നത് മികച്ച മാലിന്യ നിര്‍മാര്‍ജന പദ്ധതി
ലേബര്‍ ക്യാംപുകളിലെ മോഷണം തടയാനുള്ള ഏറ്റവും നല്ല വഴി കൈവശം വയ്ക്കുന്ന പണത്തിന്റെ തോത് പരമാവധി കുറയ്ക്കുകയാണ് എന്നാണ് പോലിസിന്റെ പക്ഷം. പകരം സമ്പാദ്യം നിക്ഷേപിക്കാന്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും അതില്‍ നിന്ന് ആവശ്യത്തിന് മാത്രം തുക പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്യുക. ഏതെങ്കിലും രീതിയില്‍ ഓഫീസ് ആവശ്യത്തിനോ മറ്റോ ഉള്ള പണം കൈയില്‍ കരുതേണ്ട സാഹചര്യമുണ്ടായാല്‍ തങ്ങളുടെ പക്കല്‍ എത്ര പണമുണ്ടെന്ന് മറ്റുള്ളവരോട് വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്നും പോലിസ് പറയുന്നു. മുറിയുടെയും ഷെല്‍ഫിന്റെയും താക്കോലുകള്‍ എല്ലായ്പ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക, മറ്റാര്‍ക്കും അവ കൈമാറാതിരിക്കുക, അപരിചിതരെ മുറിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
Also Read: കാത്തിരിപ്പിന് വിരാമം; കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസിന് തുടക്കം
എന്തെങ്കിലും മോഷണം നടന്നാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇത് വൈകിയാല്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുക. എന്നു മാത്രമല്ല, മോഷ്ടാവിന്റെ വിരലടയാളം സംരക്ഷിക്കുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഏതെങ്കിലും രീതിയിലുള്ള കൃത്രിമം കാണിക്കുകയോ ആള്പെരുമാറ്റം അനുവദിക്കുകയോ ചെയ്യരുതെന്നും തെളിവുകള്‍ നശിക്കാന്‍ ഇടവരുന്ന മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്നും പോലിസ് അറിയിച്ചു.
Read Latest Gulf News and Malayalam News
അധ്യാപക ജോലിക്കെന്ന വ്യാജേന യുവതിയെ ഒമാനിൽ എത്തിച്ചത് വീട്ടുജോലിക്ക്