മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്ന ഘടകങ്ങളാണിത് എല്ലാം. കെമിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി കേടായ മുടിയ്ക്ക് ജീവന് നല്കി നല്ല വളര്‍ച്ചയ്ക്ക് സഹായിക്കാന്‍ തൈരിന് കഴിയും. താരന്, വരണ്ട മുടി പ്രശ്നം, മുടി കൊഴിച്ചില്‍, തലയോട്ടിയുടെ പ്രശ്നം എന്നിവയ്ക്കെല്ലാം പരിഹാരം കാണാന്‍ തൈരിന് സാധിക്കും. അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ തൈരിനൊപ്പം ചേർത്ത് അതിശയിപ്പിക്കുന്ന ഈ മാസ്കുകൾ തയാറാക്കൂ…
Also Read: Hair Care: മുടികൊഴിച്ചിൽ തടഞ്ഞ് മുടി നല്ല ആരോഗ്യത്തോടെ വളരാൻ നാല് എളുപ്പ വഴികൾ
തൈരും തേനും
പ്രകൃതിദത്ത കണ്ടീഷണര്‍ ആയിട്ടാണ് തൈര് അറിയപ്പെടുന്നത്. തേനിന്റൊപ്പം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇതിന്റെ ഗുണം കൂടും. മുടിയ്ക്ക് ആവശ്യത്തിന് ജലാംശം നല്കാന് തേനിന് കഴിയും. ഈ പായ്ക്ക് മുടിക്ക് കണ്ടീഷണര്‍ മാത്രമല്ല, തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റാനും സഹായിക്കും.
തയാറാക്കുന്ന വിധം:
ഒരു ബൗളില്‍ അല്‍പ്പം തൈര് എടുത്ത് ശേഷം 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അതിന് ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകാം.
തൈരും മുട്ടയും
മുടി വളരാന്‍ ഏറ്റവും മികച്ച പാക്കാണിത്. തൈര് മുടിയുടെ വളര്‍ച്ചയും ആരോഗ്യവും മികച്ചതാക്കുമ്പോള്‍ മുട്ട മുടിയെയും തലയോട്ടിയെയും പോഷിപ്പിക്കും. ഈ രണ്ട് മാന്ത്രിക ചേരുവകളുടെയും സംയോജനം ആരോഗ്യകരവും വേഗത്തിലുമുള്ള മുടി വളര്‍ച്ചയെ സഹായിക്കും.
എങ്ങനെ തയാറാക്കാം:
രണ്ട് ടേബിള്‍സ്പൂണ്‍ തൈരില്‍ ഒരു മുട്ട മിക്സ് ചെയ്യുക. ഇത് മുടിയുടെ വേര് മുതല്‍ തുമ്പ് വരെ പുരട്ടുക. 20 മുതല്‍ 30 മിനിറ്റിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകികളയാം.
തൈര്- നാരങ്ങ- റോസ്മേരി ഓയിൽ
ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് തൈരും നാരങ്ങയും. ഇത് താരന് എതിരെ പ്രവര്‍ത്തിക്കും. റോസ്മേരി ഓയില്‍ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റി ഇന്‍ഫ്ളമേറ്ററി ഏജന്റാണ്.
എങ്ങനെ തയാറാക്കാം:
1 ടീസ്പൂണ്‍ തൈര്, നാരങ്ങ നീര്, ഏതാനും തുള്ളി റോസ്മേരി ഹെയര്‍ ഓയില്‍ എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം കഴുകി കളയാം.
തൈര്-തേന്‍-മുട്ട
തൈരും തേനും മുടിക്ക് ഈര്‍പ്പം നല്കാന് സഹായിക്കുന്ന പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ മുട്ട വളരെ നല്ലതാണ്, കാരണം അവ മുടിയെ വേരുകളില്‍ നിന്ന് ശക്തിപ്പെടുത്തുന്നു.
എങ്ങനെ തയാറാക്കാം:
6-7 ടേബിള്‍സ്പൂണ്‍ തൈരില്‍ 2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ ഒരു മുട്ട അടിക്കുക, അതിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. ഇത് 20 മിനിറ്റ് മുടിയില്‍ പുരട്ടി വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.