കൊച്ചി: പുതുക്കിയ മിനിമംകൂലി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സിന് നല്കിയ നോട്ടീസില്‍നിന്ന് തൊഴില്‍വകുപ്പ് പിന്മാറി. നടപടി കോടതിയലക്ഷ്യമാണെന്ന കിറ്റക്സിന്റെ വക്കീല്‍ നോട്ടീസിന് പിന്നാലെയാണ് തൊഴില്‍വകുപ്പിന്റെ പിന്മാറ്റം.
പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജൂണ്‍ മുപ്പതിനാണ്, പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് കിറ്റക്സിന് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് ആണ് മരവിപ്പിച്ചിരിക്കുന്നത്. 2019-ലെ മിനിമം കൂലി ശുപാര്‍ശകള്‍ നടപ്പിലാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ്.
എന്നാല്‍ ഈ ഉത്തരവ് 2021 മാര്‍ച്ച് മാസത്തില്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും കാണിച്ച് കിറ്റക്സ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി സ്റ്റേയെ കുറിച്ച് അറിഞ്ഞില്ലെന്ന് കാണിച്ചാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നടപടിയില്‍നിന്ന് പിന്മാറിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനുമേല്‍ കോടതി അന്തിമതീര്‍പ്പിനു വിധേയമായായിരിക്കും തുടര്‍ നടപടികള്‍ എന്നും അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ സൂചിപ്പിക്കുന്നു.
content highlights: revised minimum pay: labour department stay back from notice oissued to kitex