കുവൈറ്റ് സിറ്റി> കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 18 വെള്ളിയാഴ്ച 03 മണിക്ക് കല സെന്റർ മംഗഫിലും, ഉച്ചക്ക് 2ന് കല സെന്റർ അബ്ബാസിയയിലും വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ: 65850003,സാൽമിയ:60616478,അബുഹലീഫ:60084602,ഫഹഹീൽ:99188716 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അബുഹലിഫ മേഖല
ബാലവേദി കുവൈറ്റ് അബുഹലിഫ മേഖലയുടെ നേതൃത്വത്തിൽ ‘ശാസ്ത്രജാലകം 2022’ ശാസ്ത്ര പരിപാടി സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 23 നാണ് വിവിധ ശാസ്ത്ര പരിപാടികളോടെയും, മൽസരങ്ങളോടെയും പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കുള്ള കുട്ടികൾക്കായി സയൻസ് പ്രൊജക്റ്റ്, സയൻസ്&ടെക്നോളജി ക്വിസ്, റുബിക്സ് ക്യൂബ് സോൾവിംഗ്, ചെറിയ കുട്ടികൾക്കായി ലീഫ് കലക്ഷൻ എന്നീ മൽസരങ്ങളും, സയൻസ് എക്സിബിഷൻ, സെമിനാർ, ലൈവ് എക്സ്പിരിമന്റ് ഷോ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.
ഇതിന്റെ വിപുലമായ നടത്തിപ്പിനായ് സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. മൽസരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://tinyurl.com/shasthrajalakam എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 65676688, 67797729 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..