ആന്തരികാവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ബദ്ധകോണാസനം അഥവാ ബട്ടർഫ്ലൈ പോസ് ശീലിക്കാം. ഇത് ചെയ്യേണ്ടത് എങ്ങനെ എന്നും ഗുണങ്ങൾ എന്തെല്ലാം എന്നും മനസിലാക്കാം.
ബദ്ധകോണാസനം
ഹൈലൈറ്റ്:
- ബദ്ധകോണാസനം എങ്ങനെ ചെയ്യാം?
- ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ?
ശരീരത്തെയും മനസ്സിനെയും സുഖകരമായ അവസ്ഥയിലേക്ക് കൊണ്ടുവരുന്ന ഒരു പുരാതന ഇന്ത്യൻ ആരോഗ്യ പരിശീലനമാണ് യോഗ. പേശികളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും യോഗ നമ്മെ സഹായിച്ചിട്ടുണ്ട്, മാത്രമല്ല ഇത് ശരീരത്തിന്റെ വഴക്കം, ശക്തി, മാനസികാരോഗ്യം എന്നിവയ്ക്ക് ഏറെ മികച്ചതാണ്.
നമ്മുടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങൾക്ക് നേട്ടങ്ങൾ കൊയ്യുന്നതിന് വ്യത്യസ്ത യോഗാസനങ്ങൾ ചെയ്യാൻ കഴിയും എന്നതാണ് യോഗയുടെ ഏറ്റവും മികച്ച ഭാഗം. അതിനാൽ, കഴുത്ത് വേദനയിൽ നിന്നും നടുവേദനയിൽ നിന്നും സ്വയം മോചനം നേടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബദ്ധകോണാസനം അഥവാ ബട്ടർഫ്ലൈ പോസ് നിങ്ങൾ തീർച്ചയായും ചെയ്യുവാൻ ശ്രമിക്കേണ്ടതാണ്.
ബദ്ധകോണാസനം എങ്ങനെ ചെയ്യാം?
>
ആദ്യം കാലുകൾ നിവർത്തി നട്ടെല്ലു നിവർന്ന് ഇരിക്കണം. പാദങ്ങൾ ചേർത്ത് കൈകൾ ശരീരത്തിനു വശങ്ങളിൽ നിലത്തു വെയ്ക്കാം.
> ഇനി കാലുകൾ മടക്കി പാദങ്ങൾ അഭിമുഖമാക്കി (ഉള്ളംകാലുകൾ ചേർന്നിരിക്കുന്ന രീതിയിൽ) ചേർത്തുവച്ച് ഇരിക്കുക.
> ഉപ്പൂറ്റി ശരീരത്തോടു ചേർത്തു വെക്കണം.
> കൈവിരലുകൾ കൊണ്ട് കാൽപാദങ്ങൾക്ക് അടിയിൽ കോർത്തുപിടിച്ച ശേഷം നന്നായി നിവർന്ന് ഇരിക്കുക.
> ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു മുന്നിലേക്കു കുനിഞ്ഞ് താടി നിലത്തു തൊടാൻ ശ്രമിക്കുക. ആദ്യം ചെയ്യുമ്പോൾ താടി നിലത്തു സ്പർശിക്കാൻ സാധിക്കണമെന്നില്ല. തുടർച്ചയായി ചെയ്യുമ്പോൾ ശരീരം വഴക്കമുള്ളതായി മാറും.
> ഈ രീതിയിൽ സാധാരണ രീതിയിൽ ശ്വാസോഛ്വാസം എടുക്കുക.
> ഇനി ശ്വാസം എടുത്തുകൊണ്ട് സാവധാനം നിവർന്നു വരാം.
ദിവസവും രാവിലെ 30 മിനിറ്റ് നടന്നാൽ…
ഗുണങ്ങൾ
വഴക്കം മെച്ചപ്പെടുത്തുന്നതു മുതൽ നടുവേദന കുറയ്ക്കുന്നതുവരെ ഈ ആസനം പലതരം ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകുന്നു. മൂത്രാശയ സംബന്ധമായ പല പ്രശ്നങ്ങളും ലഘൂകരിക്കുന്നതോടൊപ്പം ആർത്തവ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ബദ്ധകോണാസനം തുടർച്ചയായി പരിശീലിക്കുന്നത് വഴി സാധിക്കും.
ബദ്ധകോണാസനം ചെയ്യുന്നതിന്റെ ഗുണങ്ങൾ
1. നടുവേദന കുറയ്ക്കുന്നു
നടുവേദന പ്രശ്നങ്ങളിൽ ഉഴലുന്ന ആളുകളെ ഈ യോഗാസനം സഹായിക്കുന്നു, കാരണം ഇത് പിൻതുട ഞരമ്പുകൾക്ക് അധിക സമ്മർദ്ദം ചെലുത്താതെ കാലിലെ പേശികളെ വലിച്ചുനീട്ടുന്നു. ഈ ആസനം ചെയ്യാൻ കാൽപാദങ്ങൾ പെൽവിസ് ഭാഗത്തോട് ചേർന്ന് വയ്ക്കേണ്ടതിനാൽ, നടുവിന് ആവശ്യത്തിന് നീളം ലഭിക്കുകയും പിന്നിലെ പേശികൾക്ക് സമ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും മോചനം നേടിത്തരികയും ചെയ്യുന്നു.
2. സമ്മർദ്ദ നില കുറയ്ക്കുകയും തലവേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു
ബദ്ധകോണാസനം കഴുത്തിൽ നിന്നും പുറകിൽ നിന്നും തലയിൽ നിന്നും അനുഭവപ്പെടുന്ന വേദന കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ഓക്സിജൻ തലച്ചോറിലെത്തുമ്പോൾ തലവേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ ആസനം ചെയ്യുമ്പോൾ സ്ഥിരമായി ശ്വസിക്കുന്നത് ഉത്കണ്ഠ അകറ്റി സമാധാനം ഉണ്ടാക്കുവാനുള്ള ഒരു മികച്ച മാർഗമാണ്.
3. തുടയുടെ ആന്തരിക ഭാഗത്തെ ശക്തിപ്പെടുത്തുന്നു
തുടയുടെ ആന്തരിക ഭാഗത്തിന് സമീപം കാലുകൾ സ്ഥാപിക്കേണ്ടതിനാൽ, ഈ ഭാവം നീണ്ടുനിൽക്കുന്നതിന്റെ ഫലമായി പേശികൾ, സന്ധികൾ, ബന്ധിത ടിഷ്യുകൾ എന്നിവ ഇടപഴകുകയും ശക്തിപ്പെടുകയും ചെയ്യുന്നു.
4. പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു
ബട്ടർഫ്ലൈ പോസ് അണ്ഡാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, കാരണം ഇത് പ്രത്യുൽപാദന സംവിധാനത്തിലേക്ക് രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ രക്തവും ഓക്സിജനും എത്തുന്നതിനാൽ പ്രത്യുൽപാദന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനാൽ ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കും.
5. ക്ഷീണം അകറ്റാൻ സഹായിക്കുന്നു
ഈ യോഗാസനം പരിശീലിക്കുന്നതിന്റെ ഫലമായി മെച്ചപ്പെട്ട രക്തചംക്രമണം ഉണ്ടാവുന്നത്, ക്ഷീണവും അലസതയും കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ദീർഘനേരം നിൽക്കുകയോ നടക്കുകയോ ചെയ്യുന്ന ആളുകൾക്ക് ഈ ആസനം പ്രയോജനപ്പെടും, കാരണം ഇത് അവരുടെ ഊർജ്ജ നില വർദ്ധിപ്പിക്കും.
അതിനാൽ, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ യോഗാസനം ഇന്നുമുതൽ ശീലിക്കാം!
കുട്ടികളിലെ മലബന്ധത്തിന് പരിഹാരം ഉണക്കമുന്തിരി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to do baddha konasana and what are its benefits
Malayalam News from malayalam.samayam.com, TIL Network