Also Read: ലേബര്‍ ക്യാംപുകളിലെ മോഷണം എങ്ങനെ തടയാം; തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി റാസല്‍ഖൈമ പോലീസ്
കാല്‍നടയാത്രക്കാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കുന്ന സൈക്ലിസ്റ്റുകളും ഇ-സ്കൂട്ടര്‍ യാത്രക്കാരും തങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതായാണ് ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പോലിസില്‍ നല്കിയ പരാതി. സൈക്ലിസ്റ്റുകളില്‍ പലരും അശ്രദ്ധമായാണ് സൈക്കിള്‍ ഓടിക്കുന്നതെന്നും നടപ്പാതകള്‍ ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാരെ അവര്‍ തീരെ ഗൗനിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. നഗരത്തില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ സൈക്കിള്‍ യാത്രക്കാരെ പോലീസ് ഉദ്ബോധിപ്പിച്ചു. അതുവഴി അവരുടെ സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
അതേസമയം, റോഡുകള്‍ ഉപയോഗിക്കുമ്പോള്‍ കാറുകളോ ബൈക്കുകളോ ഇടിക്കാതിരിക്കാന്‍ കാല്‍നടയാത്രക്കാര്‍ നിയമങ്ങള്‍ പാലിക്കണമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്ര അനിവാര്യമാണെന്നും പോലിസ് വ്യക്തമാക്കി. സൈക്കിള്‍ യാത്രക്കാരും ഇലക്ട്രോണിക് സ്്കൂട്ടര്‍ ഓടിക്കുന്നവരും സര്‍വീസ് റോഡുകളിലും സൈക്ലിംഗ് ട്രാക്കുകളിലും മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്നും പോലിസ് വ്യക്തമാക്കി. ആളുകളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും തിരക്കേറിയ സ്ഥലങ്ങളില്‍ സൈക്കിള്‍ സവാരി ഒഴിവാക്കാനും സൈക്ലിസ്റ്റുകളോട് നിര്‍ദ്ദേശിച്ചു.
കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്കിക്കൊണ്ടായിരിക്കണം സൈക്കിള്‍ യാത്രക്കാര്‍ റോഡ് ഉപയോഗിക്കേണ്ടത്. അവര്‍ ശ്രദ്ധയോടെയും ജാഗ്രതയോടെയും സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയും പോലിസ് ഊന്നിപ്പറഞ്ഞു. അബൂദാബി എമിറേറ്റില്‍ സൈക്കിളുകളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും ഉപയോഗത്തിലെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 200 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയായിരിക്കും പിഴ ഈടാക്കുകയെന്നും പോലിസ് അറിയിച്ചു.
Read Latest Gulf News and Malayalam News
വീടുകൾ ലഹരികേന്ദ്രങ്ങളാകുന്നു