ഹൈലൈറ്റ്:
- തമിഴ്നാട് ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്
- മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്തി ആയേക്കും എന്ന് സൂചനയുണ്ട്
- സദാനന്ദ ഗൗഡ, ബാബുൽ സുപ്രിയോ തുടങ്ങിയവരും രാജിവച്ച കേന്ദ്ര മന്ത്രിമാരിൽ ഉൾപ്പെടുന്നു
Also Read : സഹകരണ മന്ത്രാലയം, പൊതുമേഖലാ സ്ഥാപന വകുപ്പ്; പുനസംഘടനയ്ക്ക് മുൻപ് മോദി സര്‍ക്കാരിന്റെ നിര്‍ണായക നീക്കങ്ങൾ
സദാനന്ദ ഗൗഡ, ബാബുൽ സുപ്രിയോ തുടങ്ങിയവരും രാജിവച്ച കേന്ദ്ര മന്ത്രിമാരിൽ ഉൾപ്പെടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ തൊഴിൽമന്ത്രി സന്തോഷ് ഗാങ്ങ്വാർ എന്നിവരും രാജിവച്ചു.
രണ്ടാം കൊവിഡ് തരംഗമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടത്തിന് മാറ്റം വരുത്തുന്നതിനാണ് ഈ പുനസംഘടന വഴി വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ധനവകുപ്പിൽ എന്തെങ്കിലും അഴിച്ചുപണിയുണ്ടാകുമോ എന്നാണ് കൗതുകത്തോടെ നോക്കി കാണുന്നത്.
കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിക്കും മാറ്റം വന്നേക്കുമെന്ന് സൂചനയുണ്ട്. ഉത്തര്‍ പ്രദേശിന്റെ ചുമതല ഇവര്‍ക്ക് നൽകിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
Also Read : സിബിഐ ഓഫീസർ ചമഞ്ഞു; ബ്രിക്സിൽ മോദിയ്ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ആൾമാറാട്ടത്തിന് അറസ്റ്റിൽ
ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ സോനോവാള്‍ അടക്കം പുതിയ ആറ് കേന്ദ്ര ക്യാബനെറ്റ് പദവി ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ മുരുഗൻ ക്യാബിനെറ്റിൽ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കിണറുകളിൽ പെട്രോൾ? കോഴിക്കോട്ടെ ഒരു ഗ്രാമത്തിന്റെ അവസ്ഥ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cabinet expansion health minister harsh vardhan resigns from modi cabinet
Malayalam News from malayalam.samayam.com, TIL Network