ബിവറേജുകൾക്കു മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം.
ഹൈക്കോടതി (ഫയൽ ചിത്രം) |TOI
ഹൈലൈറ്റ്:
- തിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി
- മദ്യശാലയ്ക്കു മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുകയാണെന്ന് കോടതി
- ഇളവ് പാടില്ലെന്ന് കോടതി വ്യക്തമാക്കി
ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട; സ്വയം സാക്ഷ്യപ്പെടുത്തിയാൽ കെട്ടിട നിർമാണ പെർമിറ്റ് റെഡി
ബിവറേജുകൾക്കു മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. എക്സൈസ് കമ്മീഷ്ണറോട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. ഇപ്പോൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ ആരോപണം.
അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലാൻഡ് സ്വദേശി തൂങ്ങിമരിച്ച നിലയിൽ
കൊവിഡ് മാനദണ്ഡങ്ങൾ മദ്യശാലകൾക്കു മുന്നിൽ പാലിക്കുന്നില്ലെന്ന വാദം കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ മദ്യശാലയ്ക്കു മുന്നിൽ ഇളവ് പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala high court on bevco outlets crowd
Malayalam News from malayalam.samayam.com, TIL Network