Gokul Murali | Samayam Malayalam | Updated: 07 Jul 2021, 04:33:00 PM
18 വയസിന് മുകളിലുള്ള 47 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി. എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും മുന്‍ഗണനാ പട്ടികയില്‍. 23,770 ഡോസ് കോവാക്സിന് കൂടി എത്തി
വീണ ജോർജ്
ഹൈലൈറ്റ്:
- 18 വയസിന് മുകളിലുള്ള 47 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി
- എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും മുന്‍ഗണനാ പട്ടികയില്‍
- 23,770 ഡോസ് കോവാക്സിന് കൂടി എത്തി
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ വൻ അഴിച്ചുപണി; ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധൻ സഹമന്ത്രിയും രാജിവെച്ചു
ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്സിന് ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്സിന് നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്മാരുമാണ് വാക്സിന് എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്സിന് സ്വീകരിച്ചത്.
18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, മാനസിക വെല്ലുവിളിയുള്ളവര്‍ എന്നിവരെക്കൂടി പുതുതായി വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ജനുവരി 16 നാണ് കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. വാക്സിന്റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്സിന് നല്കി വരുന്നത്. ഇപ്പോള്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്കി വരുന്നു. ഇന്ന് വൈകുന്നേരം വരെ 1,13,441 പേരാണ് വാക്സിന് സ്വീകരിച്ചത്.
സിബിഐ ഓഫീസർ ചമഞ്ഞു; ബ്രിക്സിൽ മോദിയ്ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ആൾമാറാട്ടത്തിന് അറസ്റ്റിൽ
തിരുവനന്തപുരത്ത് ഇന്ന് 23,770 ഡോസ് കോവാക്സിന് കൂടി എത്തിയിട്ടുണ്ട്. സംസ്ഥാനത്തിനാകെ ഇതുവരെ 1,37,80,200 ഡോസ് വാക്സിനാണ് ലഭ്യമായത്. ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഡോസ് വാക്സിന് ബുധനാഴ്ച വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒന്നു മുതല്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരെ വാക്സിനേഷന് നല്‍കുന്നുണ്ട്. വാക്സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
73ാം വയസ്സില്‍ അശ്വതിയുടെ കൈപിടിച്ച് വര്‍ഗീസ് ചേട്ടന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid vaccination one third of the state received the first dose of the vaccine in kerala
Malayalam News from malayalam.samayam.com, TIL Network