43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും
മോദി സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ പ്രാധാന്യം
ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങള്‍ ഇന്നു വൈകിട്ട് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജിയാണ് ഇതില്‍ ശ്രദ്ധേയം. ഹര്‍ഷവര്‍ധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
രാജിവെച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെ: രമേശ് പൊഖ്റിയാല്, സന്തോഷ് ഗംഗ്വര്, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.
Content Highlights: 43 New Ministers included in Narendra Modi Government