Deepu Divakaran |
Samayam Malayalam | Updated: 11 Nov 2022, 11:41 am
ദക്ഷിണേന്ത്യയിലും ഇനി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ. ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന സർവീസിനാണ് തുടക്കമാകുക.
ഹൈലൈറ്റ്:
- ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
- പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
- മൈസൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന സർവീസിനാണ് തുടക്കമാകുന്നത്.
ചെന്നൈയിൽ നിന്നും മൈസൂരുവിലേക്ക് ആറര മണിക്കൂർ; ലാഭം 20 മിനിട്ട് മാത്രം; പിണറായിയുടെ കെ റെയിലിനൊപ്പം ഓടിയെത്തുമോ മോദിയുടെ വന്ദേഭാരത്
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈ-മൈസൂരു യാത്രാദുരിതത്തിന് വിരാമമാകും. ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള 500 കിലോമീറ്റർ ദൂരം ആറുമണിക്കൂർ 30 മിനിറ്റുകൊണ്ട് ട്രെയിൻ പിന്നിടും. ചെന്നൈ-മൈസൂരു സർവീസിനിടയിൽ കാട്പാടി, ബെംഗളൂരു എന്നീ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. ചെന്നൈ-മൈസൂരു യാത്രയ്ക്ക് കാർ ചെയറിന് 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ക്ലാസിന് 2296 രൂപയും. മൈസൂരു-ചെന്നൈ യാത്രക്ക് കാർ ചെയറിന് 1,365 രൂപയും എക്സിക്യൂട്ടിവ് ക്ലാസിന് 2486 രൂപയുമാണ്.
രവീന്ദ്ര ജഡേജയുടെ ഭാര്യ, ഹാർദിക് പട്ടേൽ; ഗുജറാത്തിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ടെയിൻ നിർമിച്ചത്. ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ്, വൈഫൈ എന്നീ സംവിധാനങ്ങൾ ട്രെയിനിൻ്റെ പ്രത്യേകതകളാണ്. അതേസമയം ശനിയാഴ്ച രാവിലെ മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുക. 2019 ഫെബ്രുവരി 15 നാണ് ഇന്ത്യയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ന്യൂഡൽഹി- കാൻപൂർ- അലഹബാദ്, വാരാണാസി റൂട്ടിലാണ് ആദ്യ ട്രെയിൻ ഓടിത്തുടങ്ങിയത്. ഭാരത് ഗൗരവ് പദ്ധതിക്കു കീഴിലുള്ള ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിൻ സർവീസും പ്രധാനമന്ത്രി ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു.
Read Latest National News and Malayalam News
ഉമ്മൻ ചാണ്ടിയുടെ ലേസർ ശാസ്ത്രക്രിയ പൂർത്തിയായി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക