ഷാർജ> ഇമാറാത്തിന്റെ സൗന്ദര്യ സങ്കൽപം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ മെഗാൻ ഹെസ്. ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. അതുകൊണ്ടുതന്നെ ഫാഷൻ ഡിസൈൻ മേഖല ഇവിടെ അതിവിശാലമാണ്. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയോജിപ്പിക്കുന്ന ഷാർജ പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നും മെഗാൻ ഹെസ് പറഞ്ഞു.
ഉയർന്ന ഫാഷൻ ഡിസൈനർമാർക്കും ലക്ഷ്വറി ബ്രാൻഡുകൾക്കുമായി പ്രവർത്തിക്കുന്ന ഒരു ഓസ്ട്രേലിയൻ ഫാഷൻ ചിത്രകാരിയാണ് മേഗൻ. 2008-ൽ ഹെസ് ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം നമ്പർ വിൽപന പുസ്തകമായ ‘സെക്സ് ആൻഡ് ദി സിറ്റി’ ക്ക് വേണ്ടി ചിത്രങ്ങൾ വരച്ചു. ന്യൂയോർക്ക് മുതൽ ടോക്കിയോ വരെയുള്ള സ്വകാര്യ ആർട്ട് കമ്മീഷനുകളിൽ ഹെസിന്റെ സിഗ്നേച്ചർ ശൈലി കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..