Also Read: ഗൃഹാതുര സ്മരണകളുമായി സല്മാന് രാജാവ് അല്‍ ഹുക്ം കൊട്ടാരത്തില്‍; അപൂര് സന്ദര്‍ശനവുമായി സൗദി ഭരണാധികാരി
ഇസ്തിസ്ഖാ നമസ്ക്കാരത്തിന് ബാങ്കും നമസ്ക്കാരത്തിന് തൊട്ടുമുമ്പുള്ള ഇഖാമത്തും ഉണ്ടാവില്ലെന്ന് ദുബായിലെ ഒരു ഇമാം പങ്കുവച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പെരുന്നാള്‍ ദിവസത്തെ ഈദ് നമസ്കാരത്തിന് സമാനമാണ് സ്വലാത്ത് അല്‍ ഇസ്തിസ്ഖാ. വിശുദ്ധ ഖുര്‍ആന്‍ ഉച്ചത്തില്‍ പാരായണം ചെയ്യുന്ന രണ്ട് റക്അത്ത് നമസ്കാരമാണിത്. പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കുന്ന ഇമാം ആദ്യ റകഅത്തില്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീറത്തുല് ഇഹ്റാം ചൊല്ലി നമസ്ക്കാരം ആരംഭിച്ച ശേഷം ആറോ ഏഴോ തവണ അത് ആവര്‍ത്തിക്കും. ശേഷം അദ്ദേഹം ഫാത്തിഹ എന്ന ഖുര്‍ആനിലെ ആദ്യ അദ്ധ്യായം പാരായണം ചെയ്യും. ബാക്കിയുള്ള കാര്യങ്ങള്‍ സാധാരണ നമസ്കാരത്തിലെന്ന പോലെ നിര്‍വഹിക്കും.
Also Read: വിസിറ്റ് വിസ പുതുക്കാറായോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം; നിബന്ധനകളുമായി സൗദി
രണ്ടാമത്തെ റക്അത്തില്‍ ആറ് തക്ബീറുകളാണ് ഉച്ചരിക്കുക. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം ഇമാം വിശ്വാസികളെ സാക്ഷിയാക്കി ഒരു കൂട്ടപ്രാര്‍ഥന നടത്തും. ഉപകാരപ്രദമായ രീതിയില്‍ മഴ നല്കി അനുഗ്രഹിക്കണം എന്നാകും പ്രാര്‍ഥനയുടെ അന്തസത്ത. സാധാരണ ഗതിയില്‍ ഒക്ടോബര്‍ 16നാണ് യുഎഇയുടെ മഴക്കാലത്തിന് തുടക്കമാവാറ്. ‘അല്‍ വസം’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സീസണിന്റെ സവിശേഷത താപനിലയിലെ ഗണ്യമായ കുറവും ശക്തമായ കാറ്റും നേരിയതോ കനത്തതോ ആയ മഴയുമാണ്. സീസണില്‍ മരുഭൂമിയില്‍ പച്ചപ്പ് പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ മാസം അവസാനത്തോടെ യുഎഇ ശൈത്യകാലത്തേക്ക് മാറും. തണുത്ത താപനില 100 ദിവസത്തേക്ക് നിലനില്‍ക്കുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ ഇത്തവണ വേണ്ടത്ര മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രവാചക ചര്യ പിന്‍പറ്റി സ്വലാത്തുല്‍ ഇസ്തിസ്ഖാ നിര്‍വഹിക്കാന്‍ ഭരണാധികാരി ആഹ്വാനം ചെയ്തിരിക്കുന്നത്.
Read Latest Gulf News and Malayalam News
ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് സലിം കുമാര്‍ | Salim Kumar | Dileep