Nilin Mathews |
Samayam Malayalam | Updated: 11 Nov 2022, 2:25 pm
കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തിന് മുന്നിലാണ് കുടുംബത്തിലെ ആറ് പേർ അബോധാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഹൈലൈറ്റ്:
- സാക്ഷി കുമാരി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്
- ഒരു ക്ഷേത്രത്തിന് മുന്നിലാണ് ഇവർ വിഷം കഴിച്ച് കിടന്നത്
- അബോധാവസ്ഥയിൽ കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്
കേദാർ ലാൽ ഗുപ്തയുടെ ഒരു കുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം കടന്ന് പോയതെന്ന് സമീപവാസികൾ പറഞ്ഞതായി പോലീസ് പറഞ്ഞു. അത് തന്നെയാകാം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് എസ്പി ഗൗരവ് മംഗള പറഞ്ഞു.
മന്ത്രിമാരെ വരെ തഴഞ്ഞ് ബിജെപി പട്ടിക; അവസരം ജഡേജയുടെ പത്നിയ്ക്ക്; ആരാണ് റിവാബ?
കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തിന് മുന്നിലാണ് കുടുംബത്തിലെ ആറ് പേർ അബോധാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടി എല്ലാവരും വിഷം കലർന്ന വസ്തു കഴിച്ചെന്നാണ് ലഭിക്കുന്ന വിവരം. പോലീസിനെ വിവരമറിയിച്ച ശേഷം നാട്ടുകാർ തന്നെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കേദാർ ലാൽ ഗുപ്തയും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.
പഴം വില്പനക്കാരാനായിരുന്ന കേദാർ ലാൽ മനീഷ് കുമാർ എന്നൊരാളിൽ നിന്ന് പണം കടമെടുത്തിരുന്നു. ദിവസവും ആയിരം രൂപ വെച്ച് തിരിച്ച് നൽകിയിരുന്നെങ്കിലും മുഴുവൻ പണവും തിരിച്ചടക്കാൻ കേദാർ ലാലിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് മനീഷ് കുമാർ മറ്റ് ചിലരെയും കൂട്ടിക്കൊണ്ട് വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുക പതിവായിരുന്നെന്ന് സാക്ഷി കുമാരി ആശുപത്രിയിൽ വെച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്ന് നേരത്തെ ആഹാരത്തിന് പോലും തങ്ങൾ ബുദ്ധിമുട്ടിയിരുന്നുവെന്നും അങ്ങനെ കുടുംബമായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നുമാണ് സാക്ഷി പോലീസിനോട് പറഞ്ഞത്.
Read Latest National News and Malayalam News
നിസഹായരായി തങ്കപ്പനും ഓമനയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക