പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മോര് ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.
കാതോലിക്കാ ബാവയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭാ സിനഡ് ചര്‍ച്ചചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില ആശാവഹമാണെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.
പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഓക്സിജന്റെ അളവ് താഴ്ന്നതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.