Also Read: ഖത്തര്‍ ലോകകപ്പ് അറബ് ലോകത്തിന്റെ മൊത്തം അഭിമാനമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ഈ വര്‍ഷം ആദ്യം ഇറാനെ പിടിച്ചുകുലുക്കിയ ഒന്നിലധികം ഭൂചലനങ്ങളുടെ പ്രതിഫലനങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടിരുന്നു. അവയില്‍ പലതും ഏതാനും നിമിഷങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്. എന്നാല്‍ ഫര്‍ണിച്ചറുകളും ഷാന്‍ഡിലിയറുകളും കുലുങ്ങിയതിനെത്തുടര്‍ന്ന് താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന സന്ദര്‍ഭങ്ങള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
Also Read: കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ താഴെ വീണു; പ്രവാസിയായ മൂന്ന് വയസുകാരന് മരിച്ചു
ഇറാനിലുണ്ടായ ഭൂകമ്പം അവസാനിക്കുകയും അതിന്റെ തീവ്രത ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ അതിന്റെ തുടര്‍ ചനലങ്ങളെ കുറിച്ച് യുഎഇ നിവാസികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഖലീജ് ടൈംസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍, നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സുനാമി മുന്‍കൂര്‍ മുന്നറിയിപ്പ് കേന്ദ്രത്തിന്റെ മേധാവി ഖലീഫ അല്‍ ഇബ്രി വ്യക്തമാക്കി. ഭൂകമ്പത്തിന്റെ തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ അതിന്റെ തുടര്‍ ചലനങ്ങളും കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Latest Gulf News and Malayalam News
ഇഷ്ട ടീമുകൾ കപ്പെടുത്തിട്ട് എത്രയായി ? |