ചിലരുടെ മുഖം ശ്രദ്ധിച്ചിട്ടില്ലേ പെട്ടെന്നാണ് അവര്‍ക്ക് മുഖക്കുരു (acne) ഉണ്ടാകുന്നത്. മുഖത്ത് എന്ത് പരീക്ഷിച്ചാലും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് മുഖത്ത് എന്തെങ്കിലും പരീക്ഷിക്കാന്‍ ഭയങ്കര പേടിയായിരിക്കും. ചര്‍മ്മ സൗന്ദര്യത്തിനുള്ള ഉത്പ്പനങ്ങള്‍ പോലും വളരെ സൂക്ഷ്മമായി മാത്രമേ ഇവര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കൂ.
അതുകൊണ്ട് മുഖക്കുരു ഉണ്ടാകാനുള്ള എല്ലാ സാധ്യതകളില്‍ നിന്നും മാറി നില്ക്കാന് ഇവര്‍ ശ്രമിക്കാറുണ്ട്.
മുഖക്കുരുവിനെ പേടിച്ച് എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറേണ്ട ആവശ്യമില്ല. വിപണയില്‍ എത്തുന്ന സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആ ഉത്പ്പന്നങ്ങളില്‍ താഴെ പറയുന്ന ഈ ചേരുവകള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക
സിലികോണ്‍
എല്ലാ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സിലിക്കോണുകള്‍ വ്യാപകമായി അടങ്ങിയിട്ടുണ്ട്. മുഖത്ത് ഒരു ക്രീം ഫീല്‍ നല്കാന് സിലിക്കോണിന് സാധിക്കും. ചര്‍മ്മത്തില്‍ വേഗത്തില്‍ മൃദുത്വം നല്കാന് ഇതില്‍ അടങ്ങിയിരിക്കുന്ന സിലിക്കോണിന് കഴിയും. വളരെ നല്ലൊരു ചേരുവയാണെങ്കിലും ഇതിന് പല തടസങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി സിലിക്കോണ്‍ ഒന്നും നല്‍കുന്നില്ല. ചര്‍മ്മത്തിന് മൃദുത്വം നല്‍കാനായി ഒരു നേര്‍ത്ത പാളി ഇത് തീര്‍ക്കാറുണ്ട്. അത് കാരണം സുഷിരങ്ങള്‍ അടയുകയും മുഖക്കുരു പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയ്ക്ക് വളരെയധികം ഗുണങ്ങളുണ്ടെങ്കിലും മുഖക്കുരു ഉള്ളവര്‍ക്ക് വെളിച്ചെണ്ണ അത്ര നല്ലതല്ല. അതേസമയം, എള്ള് എണ്ണ പോലെയുള്ള പലപ്പോഴും മുഖക്കുരു മാറ്റാന്‍ സഹായിക്കാറുണ്ട്.
വെളിച്ചെണ്ണയ്ക്ക് കനത്ത തന്മാത്രാ ഭാരമുണ്ട്, ഇതിന് 5-ല്‍ 4 എന്ന കോമഡോജെനിക് റേറ്റിംഗ് ഉണ്ട് (5 ഏറ്റവും സുഷിരങ്ങള്‍ അടയുന്നത്) ഇത് സുഷിരങ്ങള്‍ അടയ്ക്കാനും ബ്രേക്കൗട്ടുകള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്.
അതിന്റെ ഉയര്‍ന്ന തന്മാത്രാ ഭാരം 555 ഡാല്‍ട്ടണ്‍ ഭാരം ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ഫോട്ടോ സെന്‍സിറ്റീവ് ഓയിലിന്റെ ഒരു പാളി രൂപപ്പെടുത്തുന്നു – വെളിച്ചെണ്ണ അടങ്ങിയ ഫോര്മുലേഷനുകളോട് ധാരാളം ആളുകള്‍ സെന്‍സിറ്റീവ് ആകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.
Also Read: തണുപ്പ് കാലത്ത് ജലദോഷവും ചുമയും പിടിക്കാതെ തലയിൽ ഹെന്നയിടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
സോഡിയം ലോറില് സള്‍ഫേറ്റ് (SLS)
നിങ്ങളുടെ ഫേസ് വാഷ്, ഷാംപൂ, ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകുന്ന ദ്രാവകങ്ങള്‍ എന്നിവയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്ലെന്‍സിംഗ് ഏജന്റുകളിലൊന്നാണ് സോഡിയം ലോറില് സള്‍ഫേറ്റ്. കാരണം, ഇത് അഴുക്ക്, എണ്ണമയം എന്നിവ കളയാന്‍ സാധിക്കും. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ അത് മാറ്റാന്‍ ആവശ്യമുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട്.
സെബത്തിന്റെ അനിയന്ത്രിതമായ ഉല്പാദനവും അതുപോലെ തന്നെ തടസ്സപ്പെടുത്തുന്ന ചര്‍മ്മ തടസ്സവും വീക്കം, മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകുന്നു. മുഖക്കുരു പ്രശ്നമുള്ളവര്‍ എസ്എല്‍എസ് ഇല്ലാത്ത വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതായിരിക്കും നല്ലത്.