Nilin Mathews |
Samayam Malayalam | Updated: 18 Nov 2022, 7:31 pm
ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് ഫ്ലാറ്റ് വൃത്തിയാക്കാനും മറ്റും ധാരാളം വെള്ളം ഉപയോഗിച്ച് കാണുമെന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിലെ തറ വൃത്തിയാക്കാൻ രാസവസ്തുക്കളും ധാരാളം വെള്ളവും ഉപയോഗിച്ച് കഴുകിയെന്നാണ് നിഗമനം
ഹൈലൈറ്റ്:
- ഒറ്റക്ക് താമസിക്കുമ്പോൾ 300 രൂപയുടെ അധികബിൽ വന്നത് സംശയത്തിന് ഇടയാക്കി
- ഒറ്റക്കാണ് താമസിക്കുന്നതെന്നും ഇയാൾ ഫ്ലാറ്റ് ഉടമയോടും പോലീസിനോടും പറഞ്ഞിരുന്നു
- രക്തം ഒഴുക്കിക്കളയാൻ ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയെന്ന് കണ്ടെത്തൽ
Also Read: മൃതദേഹത്തിന്റെ അടുത്ത് കിടന്നും കഞ്ചാവ് വലിച്ചു; ശ്രദ്ധയെ കൊല്ലണമെന്നില്ലായിരുന്നു; അഫ്താബ് ‘ഡ്രഗ് അഡിക്റ്റ്’
300 രൂപയുടെ വാട്ടർ ബിൽ വന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തി. ശ്രദ്ധയുടെ കൊലപാതകം കണ്ടെത്തുന്നതിൽ വാട്ടർ ബിൽ നിരണായകതെളിവായി മാറുകയായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് ഫ്ലാറ്റ് വൃത്തിയാക്കാനും മറ്റും ധാരാളം വെള്ളം ഉപയോഗിച്ച് കാണുമെന്നാണ് പോലീസ് നിഗമനം. മൃതദേഹം കഷണങ്ങളാക്കുന്നത് പുറത്ത് കേൾക്കാതിരിക്കാൻ പൈപ്പുകൾ തുറന്ന് വിട്ടതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഫ്ലാറ്റിലെ തറ വൃത്തിയാക്കാൻ രാസവസ്തുക്കളും ധാരാളം വെള്ളവും ഉപയോഗിച്ച് കഴുകിയെന്നാണ് നിഗമനം. കൂടാതെ ശ്രദ്ധയുടെ ശരീരത്തിൽ നിന്ന് രക്തം ഒഴുക്കിക്കളയാൻ ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയെന്നും അന്വേഷണസംഘം വിലയിരുത്തി.
ശ്രദ്ധയുടെയും അഫ്താബിന്റെയും പേരിലാണ് ഫ്ലാറ്റിന്റെ കരാർ എഴുതിയിരുന്നത്. ഒമ്പതിനായിരം രൂപയായിരുന്നു വാടക. അഫ്താബ് എല്ലാ മാസവും കൃത്യമായി ഓൺലൈനായി വാടക നല്‍കിയിരുന്നുവെന്ന് ഉടമ രാജേന്ദ്രകുമാർ പറഞ്ഞു. ശ്രദ്ധയെ താൻ കൊലപ്പെടുത്തിയതാണെന്ന് അഫ്താബ് പോലീസിനോട് സമ്മതിച്ചു. അതിനിടെ അഫ്താബിനെ നുണപരിശോധനക്ക് വിധേയനാക്കാൻ അന്വേഷണസംഘം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ശ്രദ്ധയുടെ അകൗണ്ടിൽ നിന്ന് ഇയാൾ പണമിടപാട് നടത്തിയത് കൂടാതെ ശ്രദ്ധയുടെ ബാഗും ഇയാളുടെ ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെത്തി.
Read Latest National News and Malayalam News
ശബരിമല വെർച്വൽ ക്യൂ എങ്ങനെ ബുക്ക് ചെയ്യാം? | sabarimala virtual queue |
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക