കോഴിക്കോട്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി കോംപ്ലക്സ് ആലിഫ് ബിൽഡേഴ്സ് ഏറ്റെടുത്തു. മുപ്പത് വർഷത്തേക്കാണ് ഏറ്റെടുത്തതെന്ന് ഗതാഗത മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചെന്നും യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്കുമെന്ന് അറിയിച്ചാതായും മന്ത്രി പറഞ്ഞു. ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ.എസ്.ആർ.ടി.സി കോംപ്ലക്സ് അന്നു തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
2007 ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി കോംപ്ലക്സ് പണിയാൻ സർക്കാർ തീരുമാനിക്കുന്നത്. 2016 ൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി കോംപ്ലക്സ് നാടിന് സമർപ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ൽ തന്നെ ടെണ്ടറുകൾ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.