ജിദ്ദ> കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ സൗദി ചാപ്റ്റർ- ജിദ്ദ മേഖല കമ്മറ്റി സംഘടിപ്പിച്ച കേരളീയം 2022 വർണ്ണാഭമായ ചടങ്ങുകളോടെ അരങ്ങേറി. ജിദ്ദ ഷറഫിയ ഓഡിറ്റോറിയത്തിൽ സന്നിഹിതമായ പ്രൗഡോജ്ജ്വല സദസ്സിൽ കുട്ടികളുടെ ഭാഷാ പ്രതിജ്ഞ, മലയാളം കവിതാ പരായണം, മലയാളം കഥാകഥനം, തനത് മലയാള നൃത്തകലകൾ , ചിത്ര രചനകൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.
നിഷാ നൗഫൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ലൈലാ സക്കിർ കേരളീയം 2022 ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. റഫീക്ക് പത്തനാപുരം സംഘടനാ റിപ്പോർട്ടും, ഗോപൻ നെച്ചുള്ളി കേരളി്യം 2022ലെ പരിപാടികളെകുറിച്ചുള്ള അവലോകനവും അവതരിപ്പിച്ചു. അലി മാസ്റ്റർ സദസ്സിന് മലയാളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിബു തിരുവനന്തപുരം, പി എം മായിൻ കുട്ടി, സാദിക്കലി തുവ്വൂർ, കബീർ കൊണ്ടോട്ടി, ബാദുഷ, ഷാജു അത്താണിക്കൽ, അബ്ദുള്ള മുക്കണ്ണി, ജാഫറലി പാലക്കോട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജുനൈസ് താഴേക്കോട് സ്വാഗതവും അനസ് ബാവ സദസ്സിന് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..