Sumayya P |
Samayam Malayalam | Updated: 21 Nov 2022, 9:28 am
ശിക്ഷ കഴിഞ്ഞ പ്രതിയെ നാട് കടത്തണം എന്നാണ് കേടതി ഉത്തരവിൽ പറയുന്നത്.
ദമാക് ഹില്‍സിലെ ഒരു വില്ലയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മിൽ നേരത്തെ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. ഇതാണ് വലിയ വഴക്കിൽ കലാശിച്ചത്. തർക്കത്തിന് ഇടയിൽ കുത്തേറ്റവൻ ആണ് ബിസിനസ് ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞത്. ബിസിനസിൽ താൻ നിക്ഷേപിച്ച പണം തിരിച്ച് നൽകണം എന്നും ആവശ്യപ്പെട്ടു. എന്നാൽ താൻ സുഹൃത്തിന് പണം നൽകിയിരുന്നു. അത് അയാൾ ലഹരി വാങ്ങി നശിപ്പിച്ചു എന്നാണ് കുത്തിയവന്റെ വാദം. ഇത് ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കം കൂട്ടി.
Also Read: ഉപ്പാനെ കാണാൻ വിസിറ്റ് വിസയിൽ സൗദിയിലെത്തി; മലയാളി ബാലിക മരിച്ചു
ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്നും ഇനി പണം തരില്ലെന്നും ഉള്ള തർക്കങ്ങൾ ആണ് കൊലപാതകത്തിൽ അവസാനിപ്പിച്ചത്. ഉറക്കത്തിനിടെയാണ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. പ്രതി കുത്തിയ ശേഷം സ്ഥലം വിട്ടു. കുത്തേറ്റ വ്യക്തി മറ്റു ചില ആളുടെ സഹായം തേടിയാണ് ആശുപത്രിയിൽ പോയത്. സാരമായി മുറിവേറ്റ് രക്തം വാര്‍ന്ന നിലയിൽ ആണ് മറ്റുള്ളവർ വന്നപ്പോൾ ഇദ്ദേഹത്തെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ വിചാരണ കോടതി പൂർത്തിയാക്കി. അതിന് ശേഷം ആണ് ശിക്ഷ വിധിച്ചത്.
Read Latest Gulf News and Malayalam News
മുഖത്ത് ചായംപൂശിയും ജേഴ്സി അണിഞ്ഞും ലോകകപ്പിനെ വരവേറ്റ് പെണ്‍പടയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക