ദമ്മാം> നവോദയ സാംസ്കാരികവേദി പ്രവാസികൾക്കു വേണ്ടി ചെറുകഥ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ തുടക്കം മുതലേ പ്രവാസി മലയാളികളുടെ കലാ കായിക സാംസ്ക്കാരിക സാഹിത്യ രംഗത്ത് പ്രോത്സാഹജനകമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രവാസികൾക്കു വേണ്ടി ആദ്യമായി സാഹിത്യ മത്സര സമ്മാനമായി സ്വർണ്ണ മെഡൽ വിതരണം ചെയ്തത് നവോദയയാണ്.
ഇന്ത്യയ്ക്കു പുറത്തുള്ള മുഴുവൻ മലായാളി ചെറുകഥാ രചയിതാക്കളിൽ നിന്നും അവരുടെ രചനകൾ മത്സരത്തിനായി സ്വീകരിക്കും. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 25000 , 15000 10000 രൂപ സമ്മാനമായി നല്കും. തെരെഞ്ഞെടുക്കുന്ന പത്തിൽ കുറയാത്ത ചെറുകഥകൾ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സഹായത്താൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. 2023 മാർച്ചിൽ കേരളത്തിലെ സാഹിത്യകാരന്മാർ നേതൃത്വം കൊടുക്കുന്ന സാഹിത്യ ക്യാമ്പിൽ ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. സാഹിത്യ ക്യാമ്പിൽ ഹൈസ്കൂൾ തലം മുതലുള്ള കുട്ടികൾക്കും പങ്കെടുക്കാം.
ചെറുകഥാ മത്സരത്തിന് അയക്കുന്നകൃതികൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും, സോഷ്യൽ മീഡിയകളിൽ വന്നിട്ടില്ലാത്തതും , സ്വന്തം കൈപ്പടയിലുള്ള, തിരുത്തലുകളില്ലാത്ത കഥകളാണ് അയക്കേണ്ടത്. രചനകൾ അയക്കുന്നവർ വിദേശത്തുള്ള താമസ രേഖയുടെ പകർപ്പ് സ്വയം സാക്ഷി പ്പെടുത്തി അയയ്ക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, മെയിൽ ഐഡി, സോഷ്യൽ മീഡിയ നമ്പർ എന്നിവയും മേൽവിലാസം എഴുതിയ പ്രത്യേക കടലാസും കൂടെ അയക്കണം. രചനകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31 – 2022 ആയിരിക്കും.
രചനകൾ navodayadammamculturalwing@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 00966 509 244 982, 00966 508 973 407, 00966 535 671 380 എന്നീ നമ്പറുകളിൽ വിളിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..