നമ്മുടെ ജീവിതരീതികളെയും ആരോഗ്യ ഘടകങ്ങളെയും അടിസ്ഥാനമാക്കി എല്ലാവരുടെയും ശരീരത്തിന് വ്യത്യസ്ത അളവിൽ പ്രോട്ടീൻ ആവശ്യകതകളുണ്ട്. ഉദാഹരണത്തിന്, ഒരു പതിവ് എന്ന നിലയ്ക്ക് ജിമ്മിൽ പോകുന്നയാൾക്ക് അല്ലാത്തവരെക്കാൾ പ്രതിദിനം കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്.
പ്രോട്ടീൻ കുറവ് എങ്ങനെ തിരിച്ചറിയാം?
ഹൈലൈറ്റ്:
- നമ്മുടെ ശരീരത്തിന് എത്രമാത്രം പ്രോട്ടീൻ ആവശ്യമാണ് എന്നറിയാമോ?
- പ്രോട്ടീൻ കുറഞ്ഞാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
ജീവിതരീതികളെയും ആരോഗ്യ ഘടകങ്ങളെയും അടിസ്ഥാനമാക്കി നമുക്കെല്ലാവർക്കും വ്യത്യസ്ത അളവിൽ പ്രോട്ടീൻ ആവശ്യകതകളുണ്ട്. ഉദാഹരണത്തിന്, പതിവായി ജിമ്മിൽ പോകുന്നയാൾക്ക്, പോകാത്ത ഒരു വ്യക്തിയേക്കാൾ പ്രതിദിനം കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്.
പ്രോട്ടീൻ കുറഞ്ഞാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
* കൊഴുപ്പ് ഇല്ലാതാകുന്നില്ല: നിങ്ങൾ ഇടതടവില്ലാതെ വ്യായാമം ചെയ്യുകയും, കൃത്യമായി ഭക്ഷണം കഴിക്കുകയാണെങ്കിലും നിങ്ങളുടെ കൊഴുപ്പ് നഷ്ടപ്പെടുന്ന കാര്യത്തിൽ പ്രകടമായ വ്യത്യാസം കാണുന്നില്ലേ? എങ്കിൽ, നിങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്. നിങ്ങൾ ആവശ്യത്തിന് പ്രോട്ടീൻ ഉപഭോഗം ചെയ്യാത്തപ്പോൾ, നിങ്ങളുടെ ശരീരത്തിന് പേശികൾ ശരിയായി നന്നാക്കാൻ കഴിയില്ല, ഇത് ഒടുവിൽ കൊഴുപ്പ് കത്തുന്നതിനുപകരം, പേശികളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു. കുറഞ്ഞ പ്രോട്ടീൻ കഴിക്കുന്നത് നിങ്ങളുടെ ഊർജ്ജ നിലയെ പതിയെ കുറയ്ക്കും, അതിനാൽ നിങ്ങൾ ആവശ്യമായ അളവിൽ പ്രോട്ടീൻ കഴിച്ചിട്ടുണ്ട് എന്നത് ഉറപ്പാക്കുക!
* അസ്ഥിരമായ മാനസികാവസ്ഥ: കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം അസ്ഥിരമായ മാനസികാവസ്ഥ, ക്ഷോഭം, സ്ഥലകാല ബോധം നഷ്ടപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മാനസികാവസ്ഥയ്ക്ക് ഉത്തരവാദികളായ വിവിധതരം ഹോർമോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും സമന്വയിപ്പിക്കുന്നതിന് പ്രോട്ടീൻ നിർണ്ണായകമാണ്. സെറോടോണിൻ പോലുള്ള ഹോർമോൺ നമ്മളെ സുരക്ഷിതവും സന്തോഷകരവുമാക്കുന്നു. അതിനാൽ പ്രോട്ടീൻ കുറവ് ഒരാളുടെ മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
ചുമയ്ക്ക് പരിഹാരം, പ്രതിരോധശേഷിയും കൂട്ടാം, ഈ ഒരു പാനീയം മതി
* ആസക്തി: നമ്മുടെ ശരീരത്തിന് പ്രത്യേക പോഷകങ്ങൾ ആവശ്യമാണ്. നിങ്ങൾ ശരീരത്തിന് അപര്യാപ്തമായ അളവിൽ പ്രോട്ടീൻ ഉണ്ടാകുമ്പോൾ, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തെ പെട്ടെന്ന് വിഷമം പരിഹരിക്കാനായി ഭക്ഷണത്തോട് അമിതമായി ആസക്തി ഉണ്ടാക്കുവാൻ കാരണമാകുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാണെന്ന് ഉറപ്പാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുക.
* അസ്ഥികളുടെ ശക്തി: എല്ലിന്റെ ശക്തിക്ക് കാൽസ്യം അത്യാവശ്യമാണ്, പക്ഷേ നമ്മുടെ അസ്ഥികളിൽ അളവിന്റെ അടിസ്ഥാനത്തിൽ 50 ശതമാനം പ്രോട്ടീനാണെന്ന് നിങ്ങൾക്കറിയാമോ? വിറ്റാമിൻ ഡി, കാൽസ്യം എന്നിവയ്ക്കൊപ്പം അസ്ഥികളുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും ഭക്ഷണ പ്രോട്ടീൻ നിർണ്ണായകമാണ്. പ്രായമാകുന്നതിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത സംരക്ഷിക്കുന്നതിൽ പ്രോട്ടീന്‍ വലിയ പങ്കുണ്ട്.
* ചർമ്മം, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ: നിങ്ങളുടെ ചർമ്മം, മുടി, നഖങ്ങൾ എന്നിവ പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ സ്വാഭാവികമായും പ്രോട്ടീന്റെ കുറവ് അവയിലും പ്രതിഫലിക്കും. കടുത്ത പ്രോട്ടീന്റെ കുറവ് ചുവന്ന പാട്, പുറംതൊലി പൊളിഞ്ഞിളകൽ, നിറവ്യത്യാസം എന്നിവയ്ക്ക് കാരണമാകാം. ഇത് മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ നിറം മങ്ങൽ, മുടി കൊഴിച്ചിൽ, പൊട്ടുന്ന നഖങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. ചർമ്മത്തിന്റെ വീക്കം, നീർക്കെട്ട് എന്നിവയിലേക്ക് നയിക്കുന്ന എഡീമ പ്രോട്ടീൻ കുറവുകളുടെ മറ്റൊരു പ്രധാന ലക്ഷണമാണ്.
ഒരു കിലോ ശരീരഭാരത്തിന് 1-1.5 ഗ്രാം പ്രോട്ടീൻ കഴിക്കുക എന്നതാണ് സുരക്ഷിതമായ അളവ് (അതായത്, നിങ്ങൾക്ക് 60 കിലോഗ്രാം ഭാരം ഉണ്ടെങ്കിൽ, നിങ്ങളുടെ അനുയോജ്യമായ പ്രോട്ടീൻ ഉപഭോഗ ലക്ഷ്യം പ്രതിദിനം 60 മുതൽ 90 ഗ്രാം വരെയാണ്). പ്രകൃതിദത്ത ഉറവിടങ്ങളായ മാംസം, മുട്ട, മത്സ്യം, പാൽ, പയർവർഗ്ഗങ്ങൾ, സോയ എന്നിവയിൽ നിന്ന് പ്രോട്ടീൻ ഉപഭോഗം നടത്തുക, നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രോട്ടീൻ സപ്ലിമെന്റുകളായ വേ പ്രോട്ടീൻ, വെഗൻ പ്രോട്ടീൻ പൊടി എന്നിവ കഴിക്കാം. എന്നിരുന്നാലും ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രം ഇവ കഴിക്കാൻ ശ്രദ്ധിക്കുക.
അയമോദക ചായ തയ്യാറാക്കാം, ഗുണങ്ങളറിയാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : these symptoms are due to the protein deficiency
Malayalam News from malayalam.samayam.com, TIL Network