Sumayya P |
Samayam Malayalam | Updated: 24 Nov 2022, 10:58 am
രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയായ രീതിയിലായിരുന്നു സംഘം രഹസ്യ ഗര്‍ഭഛിദ്ര കേന്ദ്രം നടത്തിവന്നിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ദക്ഷിണ റിയാദില്‍ വാടകയ്ക്കെടുത്ത ഒരു അപ്പാര്‍ട്ട്മെന്റില്‍ രണ്ട് പ്രവാസി യുവതികള്‍ രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലായിരുന്നു ഇത്. ഗര്‍ഭഛിദ്രം നടത്തുന്നതിന് ആവശ്യമായ പ്രാഥമിക മെഡിക്കല്‍ ഉപകരണങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ തികച്ചും അപകടകരമായ സാഹചര്യത്തിലാണ് സംഘം ഗര്‍ഭഛിദ്രം നടത്തിവന്നിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഭഛിദ്ര കേന്ദ്രത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിന് ശേഷമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ റെയിഡ്.റിയാദ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്‍സ് ഫോര്‍ കംപ്ലയന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ സുരക്ഷാ അധികൃതരുമായി സഹകരിച്ച് അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. റിയാദിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് അഫയേഴ്സ് ഡോ. ഹസന് അല്‍ ഷഹ്റാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
Read Latest Gulf News and Malayalam News
ലോകത്തെ ഞെട്ടിച്ച കോച്ച് | Argentina | Herve Renard |FIFA
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക