Also Read: പ്രവാസികളുടെ പ്രസവ ഫീസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബുധനാഴ്ച പോലീസ് പങ്കിട്ട ഒരു ഫോട്ടോയില്‍, ഒരു റൗണ്ട് എബൗട്ടില്‍ വച്ച് ട്രാഫിക്കിന്റെ എതിര്‍ദിശയില്‍ ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഓടിക്കുന്നതും മറ്റൊരാള്‍ തന്റെ ഫോര്‍ വീല്‍ ഡ്രൈവ് വാഹനം പൊടുന്നനെ ബ്രേക്ക് ചെയ്ത് വട്ടം കറക്കുന്നതും കാണാം. അപകടകരമായി വാഹനമോടിച്ച ഡ്രൈവര്‍മാരില്‍ ഒരാള്‍ തന്റെ വാഹനം വലതു വശത്ത് കൂടി പോകുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുന്ന വീണ്ടിയോയും പോലിസ് പങ്കുവച്ചിരുന്നു. ഈ രീതിയില്‍ വാഹനമോടിച്ചവര്‍ തങ്ങളുടെ ചെയ്തികളിലൂടെ അവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് അപകടത്തിലാക്കിയതായും അതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ നടപടി കൈക്കൊണ്ടതെന്നും പോലീസ് പറഞ്ഞു.
അപകടകരമായ ഡ്രൈവിംഗിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അവയുടെ ഡ്രൈവര്‍മാരെ വിളിപ്പിച്ചതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ച് ആളുകളുടെ ജീവന് അപകടത്തിലാക്കുന്ന വാഹനങ്ങള്‍ തല്‍ക്ഷണം പിടിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനങ്ങള്‍ കൊണ്ടുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ പൊതുസ്വത്തിനും സ്വകാര്യ സ്വത്തിനും നാശമുണ്ടാക്കുന്നു. ഇത്തരം അപകടകരമായ ട്രാഫിക് നിയമലംഘനങ്ങളോട് പൊലിസ് ഒരു രീതിയിലുമുള്ള സഹിഷ്ണുത കാണിക്കുകയില്ലെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മേജര്‍ ജനറല്‍ അല്‍ മസ്റൂയി ഊന്നിപ്പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നവതോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയില്‍ പെടുന്നവര്‍ പോലീസിന്റെ ‘ഞങ്ങള്‍ എല്ലാവരും പോലീസ്’ എന്ന പ്ലാറ്റ്ഫോം വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Latest Gulf News and Malayalam News
ലോകത്തെ ഞെട്ടിച്ച കോച്ച് | Argentina | Herve Renard |FIFA