ഇത്തവണ നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുക. മുല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കും. 2023 മെയ് 10 നുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. 9762 അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും.
Also Read : കോതിയിൽ ഇന്നും വൻ പ്രതിഷേധം; സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച് പോലീസ്, നാളെ ഹർത്താൽ
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിക്കും. മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ 2023 ജനുവരി 25നും ആരംഭിക്കും. ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.
Also Read : സന്നിധാനത്ത് പോലീസുകാര്‍ക്കും ചിക്കന്‍ പോക്സ്; രോഗ ബാധിതരെ നാട്ടിലേക്ക് മടക്കുന്നു, കൂടുതല്‍ പേര് നിരീക്ഷണത്തില്‍
രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും. മൂവായിരത്തി അഞ്ഞൂറ് അധ്യാപകരാണ് ഈ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുക.
അധ്യാപക പരിശീലനം
പുതിയ രീതിയിലുള്ള ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം 2017-18 അദ്ധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ മൂവായിരത്തോളം അധ്യാപകർക്ക് പരിശീലനം നൽകി. കൊവിഡ് മൂലം ഈ പരിശീലനം തടസ്സപ്പെട്ടിരുന്നു. ഇത് 2022 ഡിസംബർ മാസം പുനരാരംഭിക്കുകയാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അധ്യാപക ശാക്തീകരണം അധ്യാപകരുടെ ഗവേഷണ തൽപരത വർദ്ധിപ്പിക്കൽ അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ഇതിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഓരോ വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവ്വകലാശാല ഡിപ്പാർട്ട്മെന്റുകളിലുമാണ് ഈ പരിശീലന പരിപാടി നടക്കുന്നത്.
കോളേജിൽ അതാത് വിഷയങ്ങളിലെ വകുപ്പു മേധാവി, ഫാക്കൽറ്റി മെമ്പർ ആണ് ഇതിന്റെ പ്രോഗ്രാം കോർഡിനേറ്റർ. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ വിഷയത്തിന്റെയും കോർഡിനേറ്ററും കോഴ്സ് മേൽനോട്ടത്തിന് ഉണ്ടാകും. രണ്ടുപേരും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കേരള സർവകലാശാല, കുസാറ്റ്, ഐസർ എന്നിവിടങ്ങളിലെ ഡിപ്പാർട്ട്മെന്റുകളും കോഴ്സ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Latest Kerala News and Malayalam News
സ്വകാര്യ ബസിലെ കണ്ടക്ടറെ മർദ്ദിച്ച് യുവാവ്