മാറിട വലിപ്പം
പൊതുവേ സമൂഹത്തില്‍ വിശ്വസിച്ചു വരുന്ന ഒന്നാണ് വിവാഹ ശേഷം സ്ത്രീയുടെ മാറിട വലിപ്പം വര്‍ദ്ധിയ്ക്കുമെന്നത്. ഇതില്‍ വാസ്തവമുണ്ടോയെന്നതാണ് ചോദ്യം. വിവാഹവും മാറിട വലിപ്പവും തമ്മില്‍ ബന്ധമില്ലെങ്കിലും വിവാഹശേഷം മാറിട വലിപ്പം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുന്ന പല സാഹചര്യങ്ങളുമുണ്ട്. വിവാഹശേഷം ഗര്‍ഭം, പ്രസവം തുടങ്ങിയവ സ്ത്രീയുടെ ആകെയുള്ള ശരീര ഘടനയില്‍ വ്യത്യാസം വരുത്തുന്നു. തടി കൂടുന്നത് സ്വാഭാവികം. ഈ തടി മാറിടത്തിന്റെ കാര്യത്തിനും പ്രതിഫലിയ്ക്കുന്നു. പ്രത്യേകിച്ചും മുലയൂട്ടല്‍ പോലുള്ള പ്രക്രിയകള്‍ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത് സാധാരണയാണ്.
വിവാഹശേഷം
വിവാഹശേഷം പൊതുവേ സ്ത്രീ പുരുഷന്മാര്ക്ക് തടി കൂടുന്നതായി കണ്ടു വരുന്നു. ഇതിന് കാരണം വിവാഹ ശേഷം വരുന്ന ഡയറ്റ്, വ്യായാമ വ്യത്യാസങ്ങളാകും. പ്രത്യേകിച്ചും വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ വിരുന്നു പോക്കും പുറമേ നിന്നുളള ഭക്ഷണവുമെല്ലാമായി ശരീരഭാരം കൂടുന്നത് സ്വാഭാവികം. വ്യായാമം പലര്‍ക്കും തടസപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം ശരീരത്തിന്റെ ആകെയുള്ള വണ്ണം വര്‍ദ്ധിപ്പിയ്ക്കും. ഇത് മാറിടത്തിന്റെ കാര്യത്തിലും പ്രതിഫലിയ്ക്കുന്ന` ഒന്നാണ്.
ഈസ്ട്രജന്
ഈസ്ട്രജന് ഹോര്‍മോണാണ് മാറിട വളര്‍ച്ചയ്ക്ക് പുറകില്‍. വിവാഹശേഷം പൊതുവേയുണ്ടാകുന്ന സന്തോഷകരമായ സാഹചര്യങ്ങള്‍ സ്ത്രീയിലും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകുന്നു. ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇതും പൊതുവേ തടി കൂടുന്നതിനും മാറിട വലിപ്പം വര്‍ദ്ധിയ്ക്കുന്നതിനും കാരണമായി വരുന്നു. ഇതു പോലെ സെക്സ് പോലുള്ള കാര്യങ്ങള്‍ സ്ത്രീകളുടെ ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ മാറിട വലിപ്പം വര്‍ദ്ധിയ്ക്കാം.
ഗര്‍ഭനിരോധന ഗുളികകള്‍
പല സ്ത്രീകളും വിവാഹശേഷം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇവയിലെ പ്രധാന ചേരുവയെന്നത് ഹോര്‍മോണുകള്‍ തന്നെയാണ്. പ്രത്യേകിച്ചും സ്ത്രീ ഹോര്‍മോണുകള്‍. ഇവയാണ് പല തരത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ ഗര്‍ഭധാരണം തടയുന്നതിന് കാരണമാകുന്നത്. ഇത്തരം ഹോര്‍മോണുകള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും തടി കൂടുന്നതായി കണ്ടു വരുന്നു. ഇതിന്റെ അടിസ്ഥാനം ഹോര്‍മോണുകള്‍ തന്നെയാണ്. ഇത്തരം ഹോര്‍മോണുകള്‍ സ്ത്രീകളുടെ തടി വര്‍ദ്ധിയ്ക്കാനും കാരണമാകുന്നു.