വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ എന്നത്. ഇത് ദഹനം ശക്തിപ്പെടുത്തുന്നു. ഭക്ഷണ ശേഷം ഗ്യാസ്, അസിഡിററി പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ ഇത് ദിവസവും കഴിയ്ക്കുന്നതും ഇതിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.വയറിൽ ഉണ്ടാകുന്ന അൾസർ കുറയ്ക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിൽ കാണപ്പെടുന്നു. Cod Liver Oil: മീനെണ്ണ ഗുളിക ഗുണം തരാന്‍ ഇങ്ങനെ കഴിയ്ക്കണം…..
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ കൊഴുപ്പു നീക്കാന്‍ സഹായകമായ ഒന്നു തന്നെയാണ് ഗ്രാമ്പൂ. അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കിയും ഇത് ഈ ഗുണം നല്‍കും.രാത്രി അത്താഴ ശേഷം ഇത് കഴിയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമകറ്റാനും അനാരോഗ്യരമായ ബാക്ടീരിയകള്‍ വായില്‍ വളരുന്നത് തടയാനും സഹായിക്കുകയും ദഹനം എളുപ്പമാക്കി ശരീരത്തില്‍ കൊഴുപ്പടിയുന്നത് തടയാനും സഹായിക്കുന്നു.
പ്രമേഹത്തെ തടയുവാൻ
പ്രമേഹത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനവും ഉല്പാദനവും ശക്തിപ്പെടുത്തുന്നു.
പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിൻ.ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നത് പോലെ രക്തക്കുഴലിലെ തടസങ്ങള്‍ നീക്കാന്‍, കൊളസ്ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഗ്രാമ്പൂ.
വേദനകള്‍ കുറയ്ക്കാന്‍
വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പെയിന്‍ കില്ലര്‍ ഗുണങ്ങളുണ്ട് ഗ്രാമ്പൂവിന്. ഇത് പല്ലുവേദനയുള്ളിടത്ത് കടിച്ചു പിടിയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. വേദനയുള്ള ഭാഗങ്ങളില്‍ ഗ്രാമ്പൂ ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഗ്രാമ്പൂ. ഇതിന്റെ ഓയില്‍ വെള്ളത്തിലൊഴിച്ച് ആവി പിടിയ്ക്കാം. ഇതിട്ട വെള്ളത്തില്‍ ആവി പിടിയ്ക്കാം. ഇത് കുടിയ്ക്കാം. ഇതെല്ലാം ഗുണം ന്ല്കും. ശ്വാസദുര്‍ഗന്ധം മാറാനും ഇതേറെ നല്ലതാണ്.