Also Read: Drinking Water: നല്ല ആരോഗ്യത്തിന് മണിക്കൂറിൽ എത്ര വെള്ളം കുടിക്കണമെന്ന് അറിയാമോ?
എന്താണ് ഹൈപ്പോനാട്രീമിയ?
രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ (Hyponatremia). ഈ അവസ്ഥയില്‍, ശരീരം ധാരാളം വെള്ളം നിലനിര്‍ത്തുകയും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഇത് കാരണം കോശങ്ങള്‍ വീര്‍ക്കുകയും ജീവന് വരെ അപകടത്തിലാക്കുകയും ചെയ്യും.
ഓക്കാനം, ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, ഊര്‍ജ്ജ നഷ്ടം, മയക്കം, ക്ഷീണം, അസ്വസ്ഥത, ക്ഷോഭം, രോഗാവസ്ഥ, മലബന്ധം, കോമ എന്നിവയാണ് ഹൈപ്പോനാട്രീമിയയുടെ സാധാരണ ലക്ഷണങ്ങള്‍.
കിഡ്നിക്ക് വെള്ളം പുറന്തള്ളാനുള്ള കഴിവില്ലായ്മ
ലീയ്ക്ക് ഹൈപ്പോനാട്രിമയുടെ ഒന്നിലധികം ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. ലീ അമിതമായി വെള്ളം കുടിച്ചിരുന്നത് കൂടാതെ കഞ്ചാവിന്റെ ഉപയോഗം ലീയുടെ ദാഹത്തെ കൂട്ടിയെന്നും പഠനം പറയുന്നു. ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകള്‍ തകരാറിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
ലീയുടെ തലച്ചോറിന്റെ ഭാരം 1575ഗ്രാം
ലീയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ബാഹ്യ പരിക്കുകളുടെ ലക്ഷണങ്ങളൊന്നുമില്ല. ഗുരുതരമായ സെറിബ്രല്‍ എഡിമയുടെ ഫലമായി ലീയുടെ തലച്ചോറിന്റെ ഭാരം 1575 ഗ്രാം ആയിരുന്നു.സാധാരണ 1400 ഗ്രാമാണ് ഉണ്ടാകേണ്ടത്. വയറ്റില്‍ കഞ്ചാവിന്റെ അംശവും കണ്ടെത്തിയിരുന്നു. ബ്രൂസ് ലീയുടെ മരണം എക്വാജസിക്കിന്റെ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി മൂലമുണ്ടാകുന്ന സെറിബ്രല്‍ എഡിമയുടെ ഫലമാണെന്ന് ഔദ്യോഗികമായി വിധിച്ചു,’ റിപ്പോര്‍ട്ട് പറയുന്നു.
ബ്രൂസ് ലീയുടെ മരണവുമായി ബന്ധപ്പെട്ട ഏറ്റവും വിശ്വസനീയമായ മൂന്ന് മരണകാരണങ്ങള്‍ ഇവയാണ്: ഈക്വാജസിക്, അപസ്മാരം, ഹീറ്റ് സ്ട്രോക്ക് എന്നിവയോടുള്ള ഹൈപ്പര്‍സെന്‍സിറ്റിവിറ്റി മൂലമുണ്ടാകുന്ന സെറിബ്രല്‍ എഡിമ.
ബി വാട്ടര്‍ മൈ ഫ്രണ്ട് – ബ്രൂസ് ലീ
ബ്രൂസ് ലീയുടെ ഏറ്റവും പ്രശസ്തമായ വാക്കുകളായിരുന്നു ബി വാട്ടര്‍ മൈ ഫ്രണ്ട്. എന്നാല്‍ ആ വെള്ളം തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്താണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. വ്യക്കയുടെ ഒരു പ്രത്യേക വൈകല്യം മൂലമാണ് ബ്രൂസ് ലീ മരിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഒരു ട്യൂബുലാര്‍ പ്രവൃത്തിയിലൂടെയാണ് കിഡ്നിയില്‍ നിന്ന് വെള്ളം പുറന്തള്ളുന്നത്. ശരീരത്തിന് ആവശ്യമായ വെള്ളം നിലനിര്‍ത്തി ബാക്കി വെള്ളം പുറന്തള്ളാനുള്ള കഴിവില്ലായ്മയാണിത്. ഇത് ഹൈപ്പോനാട്രീമിയ, സെറിബ്രല്‍ എഡിമ എന്നിവയ്ക്ക് കാരണമായേക്കാം.
വെള്ളം കഴിക്കുന്നത് മൂത്രത്തില്‍ വെള്ളം പുറന്തള്ളുന്നതുമായി പൊരുത്തപ്പെടുന്നില്ല, ഇത് ലീയുടെ മരണത്തിന്റെ സമയക്രമവുമായി പൊരുത്തപ്പെടുന്നുവെന്നാണ് ഗവേഷകര്‍ നിഗമനം ചെയ്തു.
ബ്രൂസ് ലീ പ്രശസ്തമാക്കിയ ഉദ്ധരണി തന്നെ അദ്ദേഹത്തിന്റെ മരണത്തിന് കാരണമായെന്നാണ് ശാസ്്ത്രജ്ഞര്‍ പറയുന്നത്.