Sumayya P | Lipi | Updated: 08 Jul 2021, 02:55:00 PM
ആളപയാമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ജബല്‍ അലി തുറമുഖത്തെ ചെറിയ കണ്ടെയ്നര്‍ കപ്പലിലുണ്ടായ സ്ഫോടനമാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് ദുബായ് പോലീസ്
ഹൈലൈറ്റ്:
- തുറമുഖത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഫോടന ശബ്ദം കേട്ടതായി ദുബായിലെ സിഎന്‍എന്‍ ഉദ്യോഗസ്ഥര്‍
- ലോകത്തിലെ ഒന്‍പതാമത്തെ വലിയ തുറമുഖമാണ് ജബല്‍ അലി
Also Read: പ്രവാസികളെ പ്രവേശിപ്പിക്കാനൊരുങ്ങി കുവൈറ്റ്; ഒരു ദിവസം 5000 യാത്രക്കാരെ അനുവദിക്കും
ആളപയാമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രണ്ടര മണിക്കൂറിനിടയില്‍ തീ നിയന്ത്രണ വിധേയമായതായും പ്രദേശം തണുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ദുബായ് സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്റൂശി അറിയിച്ചു. തുറമുഖത്ത് അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്ന വീഡിയോ ദുബായ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്തു. തുറമുഖത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഫോടന ശബ്ദം കേട്ടതായി ദുബായിലെ സിഎന്‍എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോമീറ്ററുകള്‍ അകലയെയുള്ള കെട്ടിടങ്ങള്‍ക്ക് സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഒന്‍പതാമത്തെ വലിയ തുറമുഖവും ഈ മേഖലയിലെ ഏറ്റവും വലിയ തുറമുഖവുമാണ് ജെബല്‍ അലി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ നഗരത്തിലുടനീളം കെട്ടിടങ്ങള്‍ ഇളകിയതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടത്തിന്റെ കാരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
മയക്കുമരുന്ന് നൽകി പീഡനം; കൂടുതൽ വെളിപ്പെടുത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : container on board a ship at jebel ali port has been brought under control
Malayalam News from malayalam.samayam.com, TIL Network