Sumayya P | Samayam Malayalam | Updated: 08 Jul 2021, 01:05:32 PM
ജൂലൈ ഒമ്പത് മുതല്‍ സിംഗപ്പൂർ അടക്കം എട്ട് പുതിയ രാജ്യങ്ങളിൽനിന്നുള്ള യാത്രവിലക്ക് പ്രാബല്യത്തിൽ വരും
വിലക്കുള്ള രാജ്യങ്ങള്‍ ഇവയാണ്
സുഡാൻ, ബ്രസീൽ, നൈജീരിയ, തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം, താൻസനിയ, സിയാറലിയോൺ, ഇത്യേപ്യ, എന്നീ രാജ്യങ്ങള്‍ ആണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈജിപ്തിനെ ഒഴിവാക്കി. എന്നാല്‍ സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, തുനീഷ്യ, ലിബിയ, അർജൻറീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജൂലൈ ഒമ്പത് മുതലാണ് എട്ട് പുതിയ രാജ്യങ്ങളിൽനിന്നുള്ള യാത്രവിലക്ക് പ്രാബല്യത്തിൽ വരുക. കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് നിലവിൽവന്നത്. നിരവധി പ്രവാസികള്‍ ആണ് വിലക്ക് നീങ്ങുന്നതും കാത്തിരിക്കുന്നത്.
ഒമാനില്‍ കൊവിഡ് കേസുകള്‍ കൂടി
യാത്രവിലക്ക് നീക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു എന്നാല്‍ പെട്ടന്ന് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രതീക്ഷകൾ തകിടം മറിഞ്ഞു. ഒമാനിലെ ഉയരുന്ന കൊവിഡ് വ്യാപനവും മരണസംഖ്യയുമെല്ലാം ഇതിന് കാരണമായി. കൊവിഡ് വകഭേദങ്ങളുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ യാത്രവിലക്ക് ഇനിയും നീളുമെന്നുതന്നെയാണ് ആരോഗ്യമേഖലയിലുള്ളവർ വിലയിരുത്തുന്നത്. സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ വിഷയത്തിൽ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നാട്ടിൽ എത്തിയ പല പ്രവാസികളും വലിയ ആശങ്കയിൽ ആണ് കഴിയുന്നത്. പലരുടെയും വിസ കാലാവധി കഴിയാന്‍ ആയിട്ടുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പലരും നാട്ടില്‍ കഴിയുന്നത്.
ഒമാനിലെത്താന്‍ വഴി ഇങ്ങനെ
ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് വിലക്കില്ലാത്ത രാജ്യത്ത് എത്തി 14 ദിവസം അവിടെ ക്വാറൻറീൻ ഇരുന്ന ശേഷം ഒമാനിലേക്ക് പേകാന്‍ സാധിക്കും. എന്നാല്‍ രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് നേരിട്ട് ഒമാനിലേക്ക് യാത്രാനുമതി നല്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. കുറഞ്ഞ പൈസക്ക് ജോലി ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യത്ത് ക്വാറൻറീൻ ഇരിക്കാനുള്ള ചെലവ് താങ്ങാനാകാത്തതാണ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ban on arrivals from over 20 countries continues in oman
Malayalam News from malayalam.samayam.com, TIL Network