പീപ്പിള്‍സ് ഡെയ്ലിയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. പൂര്‍ണ ആരോഗ്യമുള്ളവരായിട്ടും ഈ നടത്തത്തിന്റെ പിന്നിലെ കാരണമാണ് ദുരൂഹമായി തുടര്‍ന്നത്. ഫാമില്‍ നിരവധി തൊഴുത്തുകള്‍ ഉണ്ടായിട്ടും 13ാം നമ്പര്‍ തൊഴുത്തിലെ ആടുകള്‍ മാത്രമാണ് ഇത്തരത്തില്‍ നടക്കുന്നത്. ഒരു വൈറസ് മൂലമാണ് ആടുകള്‍ ഇങ്ങനെ വട്ടം കറങ്ങുന്നതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കാരണം അത് അല്ല എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ദീര്‍ഘകാലമായി ഒരേ തൊഴുത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത് കാരണമുണ്ടായ വിരസത നിരാശയിലേക്ക് നയിച്ചതാണ് ആടുകള്‍ ഇത്തരത്തില്‍ നടക്കാന്‍ കാരണമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാര്‍ട്ട്പുരി സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെല്ലാണ് ഇതിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയത്. ഘടികാര ദിശയില്‍ ആട്ടിന്‍ കൂട്ടം കറങ്ങുന്നതാണ് വീഡിയോയിലുള്ളത്.
ഒരു കൂട്ടം ആടുകള്‍ മാത്രമാണ് ഇത്തരത്തില്‍ വ്യത്തത്തില്‍ കറങ്ങുന്നത്. ആദ്യം കുറച്ച് ആടുകള്‍ ഇത്തരത്തില്‍ നടക്കുകയും അതിന് ശേഷം മറ്റുള്ള ആടുകള്‍ ഇവരെ പിന്തുടരുകയുമായിരുന്നു. നവംബര്‍ 4 മുതലാണ് ആടുകള്‍ ഇത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയത്. കൂട്ടമായി ജീവിക്കുന്നത് കാരണം ഒരു ആട് ചെയ്യുന്നതാണ് മറ്റുള്ളവ പിന്തുടരുന്നത്.
മിയാവോ എന്ന യുവതിയുടേതാണ് ഈ ചെമ്മരിയാടുകൾ എന്നാണ് ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ഏതാനും കുറച്ച് ആടുകൾ മാത്രമാണ് ഇത്തരത്തിൽ വലം വച്ചത്, പിന്നീടാണ് കൂടുതൽ ആടുകൾ പിന്നാലെ വട്ടത്തിൽ നടക്കാൻ തുടങ്ങിയതെന്നും ഉടമ അവകാശപ്പെട്ടിട്ടുണ്ട്.