സ്റ്റാൻ സ്വാമിയിൽ നിന്നും എന്തെങ്കിലും അറിയാനുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാമായിരുന്നു. എന്നാൽ അറസ്റ്റിന് ശേഷം വെറുതേ തടവിൽ ഇടുകയായിരുന്നുവെന്നും അഭിഭാഷകൻ പറയുന്നു.
പ്രതീകാത്മക ചിത്രം |AP
ഹൈലൈറ്റ്:
- അറസ്റ്റിന് ശേഷം ചോദ്യം ചെയ്തില്ല
- കസ്റ്റഡിയിൽ വാങ്ങിയില്ല
- ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല
സ്റ്റാൻ സ്വാമിയിൽ നിന്നും എന്തെങ്കിലും അറിയാനുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയില്ലെന്നും എൻഐഎക്ക് അദ്ദേഹത്തോട് ഒരു ചോദ്യം പോലും ചോദിക്കാൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അഡ്വ മിഹിർ ദേശായി പറഞ്ഞു. ന്യൂസ് മിനിറ്റ്സിനോടായിരുന്നു പ്രതികരണം.
അറസ്റ്റിനു മുമ്പ് സ്റ്റാൻ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് വെറുതേ തടവിൽ ഇടുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്ന ആവശ്യം പോലും തള്ളിയ അവർ അക്രമങ്ങളുടെ സൂത്രധാരൻ സ്റ്റാൻ സ്വാമിയാമെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ജയിലിൽ കഴിയുന്നതിനിടെ കോടതി ഇടപെടലിനെ തുടർന്ന് മേയ് 28 നാണ് സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജുലൈ ആറ് വരെ ആശുപത്രിയിൽ തുടരാനാണ് അനുവാദം നൽകിയത്. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ബന്ധുക്കളെ പോലും തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ജാമ്യം നൽകിയില്ലെങ്കിൽ താൻ ജയിലിൽ കിടന്ന് മരിക്കുമെന്ന് സ്റ്റാൻ സ്വാമി കോടതിയിൽ പറഞ്ഞിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : did not question fr stan swamy even once after arrest says advocate mihir desai
Malayalam News from malayalam.samayam.com, TIL Network