മഞ്ഞൾ കഴിഞ്ഞേ ഉള്ളൂ സൗന്ദര്യ സംരക്ഷണത്തിൽ മറ്റെന്തും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരമാണ് മഞ്ഞൾ.
പരിചയപ്പെടാം ചില മഞ്ഞൾ ഫെയ്സ് പാക്കുകൾ
ഹൈലൈറ്റ്:
- മഞ്ഞൾ പുരട്ടി നേടാം സൗന്ദര്യം
- ഇതാ മഞ്ഞൾ ചേർത്ത ചില ഫെയ്സ് പാക്കുകൾ
മഞ്ഞൾ ഫെയ്സ് പാക്ക്
മഞ്ഞൾ ഫെയ്സ് പായ്ക്കുകളുടെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് ചർമ്മത്തിലെ ചുളിവുകളെ ചെറുക്കുക എന്നതാണ്. മഞ്ഞൾ ചേർത്ത ചർമ്മ ഫെയ്സ് പായ്ക്കുകൾ നിങ്ങളുടെ ചർമ്മ സംരക്ഷണത്തെ സഹായിക്കാനും പുറമേ നിന്ന് നിങ്ങളെ തിളക്കമുള്ളതാക്കാനും സഹായിക്കും.
ചർമ്മത്തിന് കൂടുതൽ ഉന്മേഷം നൽകാം
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ: ഒരു അവോക്കാഡോ, ഒരു ടേബിൾ സ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾ
ഒരു പഴുത്ത അവോക്കാഡോ നന്നായി ഉടച്ചെടുക്കുക.
തൈര് എടുത്ത് അതിൽ അര ടീസ്പൂൺ മഞ്ഞൾ ചേർക്കുക.
നിങ്ങൾക്ക് ഒരു പേസ്റ്റ് ലഭിക്കുന്നതുവരെ എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക.
മുഖത്തും കഴുത്തിലും പ്രയോഗിച്ച് 10-15 മിനുട്ട് കഴിഞ്ഞ ശേഷം കഴുകുക.
ശ്രദ്ധിക്കുക: ഇതിന് നിങ്ങളുടെ ചർമ്മത്തിൽ എന്തെങ്കിലും അലർജി ഉണ്ടോയെന്ന് പരിശോധിക്കുവാൻ, നിങ്ങളുടെ മുഖത്ത് മഞ്ഞൾ പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈയിൽ പുരട്ടി പരിശോധിക്കുക.
മുഖക്കുരു അകറ്റാൻ വെളുത്തുള്ളി കൊണ്ട് ചില സിംപിൾ ടിപ്സ്
നിർജ്ജീവ ചർമ്മത്തെ നീക്കം ചെയ്യാം
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ: അര ടീസ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ മഞ്ഞൾ, രണ്ട് ടീസ്പൂൺ കടല മാവ്, വെള്ളം / പാൽ
രണ്ട് ടീസ്പൂൺ കടല മാവ്, അര ടീസ്പൂൺ മഞ്ഞൾ, അര ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത്, അതിലേക്ക് അൽപം വെള്ളം അല്ലെങ്കിൽ പാൽ ചേർക്കുക.
നിങ്ങൾക്ക് ഒരു പേസ്റ്റ് ലഭിക്കുന്നതുവരെ എല്ലാം നന്നായി യോജിപ്പിക്കുക, ശേഷം മുഖത്ത് പ്രയോഗിക്കുക.
ഇത് ഏകദേശം 15 മിനിറ്റ് ഇരിക്കട്ടെ, അതിന് ശേഷം കഴുകിക്കളയുക
പൊടിക്കൈ: നിങ്ങൾക്ക് സാധാരണ വെള്ളത്തിന് പകരം റോസ് വാട്ടർ ഉപയോഗിക്കാം.
ഈ പ്രശ്ങ്ങൾ അകറ്റാനും മഞ്ഞൾ മതി
ചർമ്മ ശുദ്ധീകരണത്തിന്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ: ഒരു ടീസ്പൂൺ തേൻ, കാൽ ടീസ്പൂൺ മഞ്ഞൾ, രണ്ട് ടീസ്പൂൺ തൈര്
ഒരു ടീസ്പൂൺ തേൻ എടുത്ത് രണ്ട് ടീസ്പൂൺ തൈരും കാൽ ടീസ്പൂൺ മഞ്ഞളും ഒരുമിച്ച് ചേർക്കുക.
മിനുസമാർന്ന പേസ്റ്റ് ലഭിക്കാൻ എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് ഇളക്കുക.
ഇത് പ്രയോഗിച്ച് 15 – 20 മിനിറ്റ് കഴിഞ്ഞ് കഴുകുക.
പാടുകൾ അകറ്റാൻ
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ: ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ, ഒരു ടീസ്പൂൺ തേൻ, കാൽ ടീസ്പൂൺ മഞ്ഞൾ
ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ എടുത്ത് ഒരു ടീസ്പൂൺ തേനുമായി സംയോജിപ്പിക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ഇത് മുഖത്ത് പുരട്ടി, വരണ്ടതാവുന്നത് വരെ കാത്തിരിക്കുക. ശേഷം, ചൂടുള്ള നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം.
മുടി വളരാൻ 4 ചേരുവകൾ, ഓരോന്നും ഉപയോഗിക്കാൻ പല വഴികൾ
മുഖം മിനുക്കാം
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ: ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ റോസ് വാട്ടർ
ഒരു ടീസ്പൂൺ ചന്ദനവും ഒരു ടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ റോസ് വാട്ടറും ഒരുമിച്ച് കലർത്തുക.
ഇത് മുഖത്ത് പ്രയോഗിക്കുക, നിങ്ങൾക്ക് 10 മിനിറ്റ് വരെ ഇത് വയ്ക്കാം.
ഇത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
മികച്ച ഫലങ്ങൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം
പൊടിക്കൈ: ഈ ഫെയ്സ് പാക്കിൽ നിങ്ങൾക്ക് റോസ് വാട്ടറിന് പകരം പാൽ ഉപയോഗിക്കാം.
തിളക്കമുള്ള ചർമ്മത്തിന്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ: ഒരു ടേബിൾ സ്പൂൺ കാപ്പി പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തൈര് / പാൽ
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി ഒരു ടീസ്പൂൺ മഞ്ഞളും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് ഇളക്കുക.
നല്ല മിനുസമാർന്നതാകുന്നത് വരെ ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇത് പ്രയോഗിച്ച്, കഴുകുന്നതിനു മുമ്പ് 20 മിനിറ്റ് നേരം വയ്ക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : turmeric face packs for different beauty needs
Malayalam News from malayalam.samayam.com, TIL Network