വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ റോഡുകളുടെ ഭാഗത്ത് ഇലക്ടട്രിക് ലൈനുകള്‍ വലിച്ച് കെട്ടുന്നത് പതിവാണ്. കൃഷി നാശവും വന്യമൃഗങ്ങളുടെ ആക്രമണവും തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതേ ഇലക്ട്രിക് ലൈന്‍ ബുദ്ധിപരമായി മുറിച്ച് കടക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2019ല്‍ പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഏറെ ബുദ്ധിപൂര്‍വ്വം ഇലകട്രിക്ക് വേയിലൂടെ റോഡ് മുറിച്ച് കടക്കുന്ന ആനയുടെ വീഡിയോ ആരെയും അമ്പരിപ്പിക്കുന്നതാണ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കമ്പിവേലിയില്‍ സ്പര്‍ശിക്കാതെ ആന അതിന്റെ ഇടയിലൂടെ പുറത്തേക്ക് വരുന്ന വീഡിയോ ഏറെ കൗതുകം നിറഞ്ഞതാണ്. കാട്ടില്‍ നിന്ന് വേലിക്കടുത്ത് എത്തുന്ന ആന പതിയെ കാല് കൊണ്ട് വൈദ്യുതി കമ്പി ചവിട്ടി മറിഞ്ഞാണ് അപ്പുറത്തേക്ക് വരുന്നത്.
Also Read: Viral Video: വീട്ടിലെ ഫ്രിഡ്ജിനടിയിൽ കയറിയിരുന്ന സന്ദർശകനെ കണ്ട് ഞെട്ടി വീട്ടുകാർ, വൈറലായി വീഡിയോ
ഇതിന് ശേഷം റോഡിലേക്ക് ചാടി ഇറങ്ങുന്ന ആന വേഗത്തില്‍ ഓടി പോകുന്നതും വീഡിയോയില്‍ കാണാം. പ്രതിരോധ മാര്‍ഗമായാണ് മനുഷ്യന് ഈ വേലികള്‍ നിര്‍മിച്ചിരിക്കുന്നതെങ്കിലും അത് എങ്ങനെ അതിജീവിക്കണമെന്ന ബുദ്ധി മൃഗങ്ങള്ക്കുണ്ടെന്നും വീഡിയേയ്ക്ക് താഴെ പലരും കമന്റുകളിട്ടിട്ടുണ്ട്. തിരക്കുള്ള റോഡിലേക്ക് ആനകള്‍ ഇറങ്ങിയാലുള്ള അപകടങ്ങള്‍ വളരെ വലുതാണ്.
പൊതുവെ മനുഷ്യന്മാര് പ്രകോപിപ്പിച്ചാല്‍ മാത്രമേ വന്യമൃഗങ്ങള്‍ ഉപദ്രവിക്കാറുള്ളൂ.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു ഓട്ടോറിക്ഷ കുത്തി മറിക്കുന്ന കാട്ടു പോത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാത്രി കാട് ഇറങ്ങി വന്ന ഒരു ഭീമന് കാട്ട് പോത്താണ് ഓട്ടോറിക്ഷ കുത്തി മറിച്ചിടുന്നത്. കാട്ട് പോത്തിനെ കണ്ടിട്ടും ഓട്ടോക്കാരന് വാഹനം മാറ്റാതെ അതിന്റെ അടുത്തേക്ക് പോയതോടെ ആണ് കാട്ടുപോത്ത് പ്രകോപിതനാകുന്നത്. മൃഗത്തില്‍ നിന്ന് കൃത്യമായ അകലം പാലിക്കാതെ അതിനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പെരുമാറിയതോടെ അത് അക്രമാസക്തനാകുന്നത്. ഇതിന് ശേഷം കാട്ടുപോത്ത് വനത്തിന് അകത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.