Gujarat Assembly Election 2022 Result Live : ഗുജാറത്തിനെ അടുത്ത് അഞ്ച് വർഷത്തേക്ക് ആര് നയിക്കുമെന്ന് ഇന്നറിയാം. 182 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളും വിധിയെഴുതി. 1621 സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. 1995 മുതൽ സംസ്ഥാനത്ത് ബിജെപിയാണ് ഭരണത്തിൽ. ഭരണ തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട വിവരങ്ങളും ലീഡ് നിലയും തത്സമയം അറിയാം.
ഹൈലൈറ്റ്:
- ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാം
- 182 മണ്ഡലങ്ങൾ, 37 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
- വിജയ പ്രതീക്ഷയിൽ പാർട്ടികൾ
27 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ത്രികോണ പോരാട്ടമാണ് നടന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമെ, ആം ആദ്മി പാർട്ടിയാണ് മത്സരരംഗത്തുള്ളത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തകളും ലീഡ് നിലയും തത്സമയം താഴെ വായിക്കാം.
07.30 AM: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം. സ്ട്രോങ് റൂമുകൾ തുറക്കാൻ ആരംഭിച്ചു
07.15 AM: എക്സിറ്റ് പോള്‍ഫലങ്ങള്‍ വന്‍ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ഗുജറാത്തിലെ ബിജെപി ക്യംപ്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 16-51 എന്ന നിലയിലേക്ക് താഴുമെന്നാണ് പ്രവചചനങ്ങൾ.
07.00 AM: വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം
06.50 AM: രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്.
06.45 AM: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക