Jibin George | Samayam Malayalam | Updated: 08 Jul 2021, 10:00:00 PM
തമിഴ്നാട്ടിലെ കടലോര പ്രദേശമായ പളവേർക്കാട് എന്ന സ്ഥലത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിതാ രാധാകൃഷ്ണൻ മത്സ്യത്തൊഴിലാളികളുടെ ചുമലിൽ കയറിയത്
പുറത്തുവന്ന ദൃശ്യം: Photo: Screengrab/ANI
ഹൈലൈറ്റ്:
- മത്സ്യത്തൊഴിലാളികളുടെ ചുമലിൽ കയറി മന്ത്രി.
- തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ.
- ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ വിമർശനം.
‘കൊവിഡ് പ്രതിരോധത്തിന് 23,000 കോടി, കർഷകർക്ക് ഒരു ലക്ഷം കോടി’; പ്രഖ്യാപനവുമായി കേന്ദ്രം
തമിഴ്നാട്ടിലെ കടലോര പ്രദേശമായ പളവേർക്കാട് എന്ന സ്ഥലത്താണ് സംഭവം. കടലേറ്റം രൂക്ഷമായ പ്രദേശത്ത് സന്ദർശനം നടത്തിയ മന്ത്രി പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഇതിന് ശേഷം കടലിൽ ബോട്ടിൽ യാത്ര നടത്തി മടങ്ങി എത്തിയതോടെയാണ് ഷൂ നനയുമെന്ന കാരണത്താൽ ബോട്ടിൽ നിന്നും ഇറങ്ങാൻ മന്ത്രി മടിച്ചത്.
ബോട്ടിൽ നിന്ന് ഇറങ്ങാൻ മന്ത്രിക്ക് മത്സ്യത്തൊഴിലാൾ കസേര ഇട്ട് നൽകിയെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. കസേരയിൽ നിന്നും വെള്ളത്തിൽ ഇറങ്ങേണ്ടിവരുമെന്നും ഷൂ നനയുമെന്നായിരുന്നു അനിതാ രാധാകൃഷ്ണൻ്റെ നിലപാട്. മന്ത്രി ബോട്ടിൽ നിന്നും ഇറങ്ങില്ലെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ മത്സ്യത്തൊഴിലാളികൾ ചുമലിലെടുത്ത് കരയിലെത്തിച്ചു.
എന്താണ് സിക്ക വൈറസ്? എങ്ങനെ പ്രതിരോധിക്കാം, രോഗലക്ഷണങ്ങൾ എന്തെല്ലാം
ചെരിപ്പ് നനയുമെന്ന കാരണത്താൽ ബോട്ടിൽ നിന്നും ഇറങ്ങാൻ മടിച്ച മന്ത്രിയെ മത്സ്യത്തൊഴിലാളികൾ ചുമലിലെടുത്ത് കരയിലെത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതികരണവുമായി മന്ത്രി അനിതാ രാധാകൃഷ്ണൻ രംഗത്തുവന്നു. “സ്നേഹം കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ എന്നെ ചുമലിലെടുത്തത്. അതിൽ എന്താണ് തെറ്റായി ഉള്ളതെന്ന് ചോദിച്ച മന്ത്രി മത്സ്യത്തൊഴിലാളിയുടെ ചുമലിലല്ലാതെ വേറെ ആരുടെ ചുമലിലാണ് കയറാനാവുക” – എന്നും ചോദിച്ചു.
വധഭീഷണിയും തെറിവിളിയും; സിഐടിയു ഉടുപ്പിട്ട് ഗുണ്ടായിസമോ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : fishermen carry tamil nadu minister anitha radhakrishnan on shoulders
Malayalam News from malayalam.samayam.com, TIL Network