ഹൈലൈറ്റ്:
- കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
- കാർഷികോൽപന്ന വിപണന സമിതികൾ ശക്തിപ്പെടുത്തും.
- കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് മന്ത്രി നരേന്ദ്രസിങ് തോമർ.
കേരളത്തിൽ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം നൽകി
നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് വിവാദ കർഷ നിയമങ്ങൾ പിൻവലിക്കില്ലെന്ന് നരേന്ദ്രസിങ് തോമർ പറഞ്ഞത്. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനൊപ്പം എപിഎംസികൾ മുഖേനെ ഒരു ലക്ഷം കോടി കർഷകർക്കായി നൽകും. അധ്യക്ഷസ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ളയാളെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷികോൽപന്ന വിപണന സമിതികൾ ശക്തിപ്പെടുത്തും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി നൽകുമെന്നും കേന്ദ്ര മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു.
കൊവിഡിൻ്റെ രണ്ടാം തരംഗത്തെ നേരിടാൻ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് തുക അനുവദിക്കുക. 9 മാസത്തിനുള്ളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നും ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 15000 കോടി രൂപ കേന്ദ്ര സർക്കാരിൻ്റെ വിഹിതമായി ലഭിക്കുമ്പോൾ 8000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.
യുവതീ-യുവാക്കളെ അപ്രന്റീസുകളാക്കൂ; തൊഴിലുറപ്പ് കൂലി സബ്സിഡിയായി നൽകാം: എംവി ഗോവിന്ദൻ
കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധി, കർഷക സമരത്തിലെ നിലപാട് എന്നീ വിഷയങ്ങളാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായത്.
കോവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളിലെ മുറിവാടക പുതുക്കി നിശ്ചയിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid-19 fund announced after first meet of revamped cabinet
Malayalam News from malayalam.samayam.com, TIL Network