Also Read: സൗദിയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത; അതീവ ജാഗ്രത പാലിക്കണം
ജിദ്ദയില്‍ നിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ചെര്‍പ്പുളശ്ശേരി കാക്കാതോട് പാലം പാറയില്‍ ഷംസുദ്ദീന്- ഖദീജ ദമ്പതികളുടെ മകനാണ് ഷന്‍ഫീദ്. അവിവാഹിതനാണ്. ഒരു വര്‍ഷം മുമ്പാണ് സൗദിയില്‍ എത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം, സൗദിയില്‍ ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി കത്തറമ്മല്‍ കുരുടന്‍ചാലില്‍ അബ്ദുല്‍ അസീസ് (64) ആണ് മരിച്ചത്. ജോലി ആവശ്യത്തെ തുടര്‍ന്ന് ബുറൈദയില്‍ നിന്ന് മടങ്ങവെ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
റിയാദ്- മദീന ഹൈവേയില്‍ റിയാദില്‍ നിന്ന് ഏകദേശം 250 കിമീ ദൂരെയുള്ള അല്‍ ഗാത്ത് എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അല്‍ ഗാത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉനൈസ കെഎംസിസി ഭാരവാഹികള്‍ രംഗത്തുണ്ട്.
അസീസിന്റെ മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാരം നാട്ടിലെത്തിക്കും. പരേതനായ വാവാട്ട് കുരുടന്‍ചാലില്‍ അഹ്മദ് മുസ്ലിയാരുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കള്‍: സഹീറ, സഹ്ദാദ്, ഹയ ഫാത്തിമ.
Read Latest Gulf News and Malayalam News
അപകടത്തിൽ പെട്ട സ്കൂട്ടറിൽ ഒന്നേക്കാൽ കിലോ കഞ്ചാവ്