Also Read : ‘ചെയ്തത് വലിയ തെറ്റ്’; എഎപിയിലേക്ക് ചേക്കേറി മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസിലേക്ക് മടക്കം
വെള്ളിയാഴ്ച തെലങ്കാനയിലെ രംങ്ക റെഡ്ഡി ജില്ലയിലാണ് തെലുങ്ക് സിനിമകളെ വെല്ലുന്ന സംഭവമുണ്ടായിരിക്കുന്നത്. വിവാഹം ഉറപ്പിച്ച വൈശാലി എന്ന പെൺകുട്ടിയുടെ നിശ്ചയ ദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇതോടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, വൈകാതെ തന്നെ പോലീസ് ഇടപെട്ട് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.
വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമികൾ വീട് അടിച്ച് തകർക്കുകയും പെൺകുട്ടിയുടെ അച്ഛനെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലയിലെ ആദിബത്ല എന്ന സ്ഥലത്ത് ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡെന്റിസ്റ്റിനേയാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഉടൻ തന്നെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിക്കുന്നത്.
നവീൻ റെഡ്ഡി എന്നൊരാളാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത് എന്ന് കുടുംബം ആരോപിച്ചു. ഇയാൾ യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തിരുന്നുവെന്നും കുടുംബം ആരോപിച്ചു. നവീന് ഒരു ബ്രാൻഡഡ് ചായക്കടയുടെ ഫ്രാഞ്ചൈസിയുണ്ട്. അത്കൂടാതെ അവളുടെ വീടിന് എതിർവശത്ത് ഒരു കഫേയും തുടങ്ങിയിരുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോകൽ നടപടിക്ക് ശേഷം യുവതിയുടെ ബന്ധുക്കൾ ഇത് പൊളിച്ചിരുന്നു.
നൂറോളം യുവാക്കൾ തന്റെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും അവർ ബലമായി തന്റെ മകളെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. പുറത്തുവന്ന വീഡിയോ അനുസരിച്ച് 30ലധികം ആളുകൾ കയറുകയും വീട് ആക്രമിക്കുകയും ചെയ്യുന്നത് കാണാം. ചിലർ പുറത്ത് പാർക്ക് ചെയ്തുകിടന്ന കാർ ചില്ലുകൾ അടിച്ചുതകർക്കുന്നതും കാണാം. വീടിന് പുറത്ത് അക്രമങ്ങൾ തടഞ്ഞയൊരാളെ വലിച്ച് പുറത്തിറക്കി മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
നവീൻ തന്റെ കീഴിൽ ജോലി ചെയ്യുന്നവരെ ഇറക്കിയാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. ‘ഭാര്യ’ തന്നോടൊപ്പം താമസിക്കാൻ വിസമ്മതിച്ചെന്നും അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് നവീൻ തന്റെ ചായക്കടയിൽ നിന്ന് തൊഴിലാളികളുമായി യുവതിയുടെ വീട്ടിലേക്ക് പോയത്. എന്നാൽ, യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും താൻ വിവാഹം കഴിച്ചിട്ടില്ലെന്നാണ് യുവതിയുടെ വാദം.
സംഭവത്തിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി നവീൻ ഇപ്പോഴും ഒളിവിലാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ഒരു ബാഡ്മിന്റൺ കോർട്ടിൽ വച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. നവീൻ തന്റെ മൾട്ടി ലെവൽ മാർക്കറ്റിങ് ബിസിനസിൽ നിന്നും നേടിയ പണം ഉപയോഗിച്ച് വാങ്ങിയ ഒരു കാറും യുവതി തട്ടിയെടുത്തതായി ആരോപിക്കുന്നു.
ഇതിനിടെ നവീൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു, എന്നാൽ അവർ അത് നിരസിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും അയാൾ യുവതിയെ അധിക്ഷേപിച്ചിരുന്നുവെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.
Read Latest National News and Malayalam News
മന്ത്രിയുടെ വാക്കുകൾ അനുസരിച്ച് ബ്രസീൽ ആരാധകർ