കൊച്ചി > ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന് ബാലയുടെ ആരോപണത്തിന് കൂടുതല്‍ മറുപടിയുമായി നടനും നിര്‍മാതാവുമായ ഉണ്ണിമുകുന്ദന്. സിനിമ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ബാല വേണമെങ്കില്‍ പരാതി കൊടുക്കട്ടെ, അത് നേരിടാന്‍ തയ്യാറാണ്. ബാല എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ക്യാമറാമാന് പണം നല്‍കിയില്ലെന്നത് തെറ്റാണ്. ബാലയെ സിനിമയിലേക്ക് നിര്‍ദേശിച്ചത് ഞാനാണ്. സിനിമക്ക് മുമ്പ് ബാലയോട് വ്യക്തമായി സംസാരിച്ചിരുന്നു. സൗഹൃദമാണ് എല്ലാമെന്ന് പറഞ്ഞയാളാണ് ബാലയെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു.
രണ്ട് ലക്ഷം രൂപ തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ് എന്നും തനിക്ക് കാശ് തന്നതിന്റെ തെളിവുകള്‍ പുറത്ത് വിടട്ടെ എന്നും ബാല പറഞ്ഞു. സിനിമയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേറെ ജോലി അറിയാമോ. സിനിമാക്കാര്‍ക്ക് അങ്ങനെ പ്രത്യേകത ഉണ്ട്. പേടിച്ചിട്ടാണ് ചെയ്യാത്തത്. എല്ലാവരും തന്നെ പറ്റിക്കുക ആയിരുന്നോ. എനിക്ക് എത്ര കാശ് തന്നു എന്ന് അവര്‍ തെളിയിക്കട്ടെ. രണ്ട് ലക്ഷം രൂപക്ക് എന്നെ പോലെ ഒരാള്‍ സിനിമയില്‍ അഭിനയിക്കുമോ. തന്റെ പടത്തില്‍ ഉണ്ണിമുകുന്ദന് അഭിനയിച്ചപ്പോള്‍ ഒരു ദിവസത്തിന് ഒരുലക്ഷം രൂപ കൊടുത്തുവെന്നും ബാല പറയുന്നു.
അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബാലയെ പറ്റിച്ചതാണെന്ന് ഭാര്യ എലിസബത്ത് പറഞ്ഞു. ഇവര്‍ ആദ്യമേ പറ്റിക്കുന്നുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുന്‍കൂര്‍ തുക മേടിക്കണമെന്നുള്ള തന്റെ വാക്ക് അനുസരിക്കാതെയാണ് ബാല അഭിനയിച്ചതെന്നും എലിസബത്ത് ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..