കുളിയ്ക്കുമ്പോള്‍
കുളിയ്ക്കുമ്പോള്‍ പല രീതിയിലും ശരീരത്തില്‍ വെള്ളമൊഴിയ്ക്കുന്നവരുണ്ട്. ചിലര്‍ തലയാദ്യം കുളിയ്ക്കും, മററു ചിലര്‍ ദേഹത്തേയ്ക്ക് വെള്ളമൊഴിയ്ക്കും, ചിലരാകട്ടെ പുറത്തൊഴിയ്ക്കും. മറ്റു ചിലര്‍ പാദത്തില്‍ ആദ്യം വെള്ളമൊഴിയ്ക്കും. പാദത്തില്‍ വെള്ളമൊഴിച്ച് കുളി തുടങ്ങുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്ന് പൊതുവേ പറയാം. ഇങ്ങനെ പറയാന്‍ കാരണവുമുണ്ട്. തലയില്‍ ആദ്യം വെള്ളം ഒഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കിയേക്കും. കാലില്‍ ആദ്യം വെള്ളം ഒഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ട് എന്ന് തലച്ചോറിനെ അറിയിക്കാനുള്ള ഒരു വഴി കൂടിയാണ്. ആദ്യം കാലുകളിലേക്കാണ് വെള്ളം ഒഴിക്കേണ്ടത്. അതിന് ശേഷം എവിടെ വേണമെങ്കിലും നനച്ച് കുളി തുടങ്ങാവുന്നതാണ്.
തുവര്‍ത്തുന്ന കാര്യത്തിലും
തുവര്‍ത്തുന്ന കാര്യത്തിലും ഇത്തരം ചില ശാസ്ത്ര സത്യങ്ങളുമുണ്ട്. പലരും കുളി കഴിഞ്ഞ് ആദ്യം തല ആയിരിക്കും തോര്‍ത്തുക. ആദ്യം തല തോര്‍ത്തി തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുര്‍വ്വേദത്തില്‍ പറയുന്നത്. തല തോര്‍ത്തുന്നതിന് മുമ്പ് മുതുകാണ് തോര്‍ത്തേണ്ടത്. മുതുക് തുവര്‍ത്തിയ ശേഷം തല തുവര്‍ത്താം. ശേഷം ബാക്കി ശരീരവും
എണ്ണതേച്ചു കുളി
എണ്ണതേച്ചു കുളിയും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനപ്പെട്ടതാണ്. എന്നാല്‍ നീരുവീഴ്ച പോലുള്ള പ്രശ്നങ്ങളെങ്കില്‍ ഇത് ആഴ്ചയില്‍ ഒരു ദിവസം മാത്രം എണ്ണതേച്ച് കുളിയ്ക്കുന്നതാണ് നല്ലത്. എണ്ണമയമുളള ചര്‍മമെങ്കില്‍ ദിവസവും എണ്ണ തേയ്ക്കുന്നതും നല്ലതല്ല. എന്നാല്‍ വരണ്ട ചര്‍മമെങ്കില്‍ ഇത് ചെയ്യാവുന്നതാണ്. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം മാത്രം എണ്ണ തേച്ച് കുളിച്ചാല്‍ മതിയാകും. ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണ തേച്ച് കുളി ശീലമാക്കാം. ദിവസവും ചെയ്യാന്‍ സാധിയ്ക്കുന്നവര്‍ക്ക് വേണമെങ്കില്‍ ആകുകയും ചെയ്യാം. നിറുകയിലും ദേഹമാസകലവും എണ്ണ തേച്ചു കുളിയ്ക്കുകയെന്നതാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇതു പോലെ തന്നെ തേയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന എണ്ണ കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ വരുന്നവര്‍ തലയില്‍ ഉപയോഗിയ്ക്കുമ്പോള്‍ കാച്ചി തേയ്ക്കുന്നത് നല്ലതാണ്. കാലിന് അടിയിലും ചെവിയ്ക്ക് പുറകിലും എണ്ണ പുരട്ടുന്നത് നല്ലതാണ്.
കുളിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന വെള്ളവും
കുളിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന വെള്ളവും പ്രധാനമാണ്. കടുത്ത ചൂടും കടുത്ത തണുപ്പുമുളള വെള്ളം നല്ലതല്ല. തണുപ്പു കാലത്ത് ഇളം ചൂടുവെള്ളമാകാം. ചൂടുകാലത്ത് അന്തരീക്ഷ താപനിലയില്‍ ഉള്ള വെള്ളം ഉപയോഗിയ്ക്കാം. തലയില്‍ ചൂടുവെള്ളം ഒഴിയ്ക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇതു പോലെ തന്നെ കുളിയ്ക്കുന്ന സമയവും പ്രധാനം. നട്ടുച്ച നേരത്തുള്ള കുളിയും രാത്രിയില്‍ കിടക്കാന്‍ നേരത്തുള്ള തല കുളിയും ഒഴിവാക്കുന്നതാണ് നല്ലത്. തല കുളിയ്ക്കുന്നത് സന്ധ്യക്ക് മുന്നേയാകാന് ശ്രദ്ധിയ്ക്കുക. പ്രഭാതത്തിലെ കുളി ഏറെ നല്ലതാണ്.